സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം; അലോഷ്യസ് സേവ്യറിന് പിന്നിൽ ചില നേതാക്കൾ
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുണ്ടായിരുന്ന ഉൾപ്പോരിന് കനംവെപ്പിച്ച് കോൺഗ്രസിൽ കുറുമുന്നണിക്ക് പടയൊരുക്കം. മുഖ്യമന്ത്രി വി.ഡി. സതീശന്റെപേരിൽ കെ.എസ്.യു. പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തിയ ‘സ്വതന്ത്ര പോരാട്ട’ത്തിന് ചിലനേതാക്കളുടെയും പിന്തുണയുണ്ട്. ഉമ്മൻചാണ്ടി അനുസ്മരണത്തിൽനിന്ന് സതീശൻ പുറത്തായതും പുതുപ്പള്ളിയിലെ സ്മൃതികുടീരത്തിൽ മുഖ്യമന്ത്രി ഒറ്റയ്‌ക്കെത്തിയതുമെല്ലാം ആഭ്യന്തരപ്പോരിന്റെ പ്രകടിതരൂപമാണ്. മുഖ്യമന്ത്രിക്കസേരയിൽ സതീശന് ഒരുവർഷത്തെ ആയുസ്സുമാത്രം പ്രവചിക്കുന്ന കോൺഗ്രസ് നേതാക്കളുണ്ട്. മുഖ്യമന്ത്രിയുടെ രീതിയിൽ അതൃപ്തരായ മന്ത്രിമാരുമുണ്ട്. സ്വന്തം വകുപ്പിൽ മിടുക്കനായി ഒറ്റയ്ക്കുപോകുന്ന രീതിയാണ് രമേശ് ചെന്നിത്തല സ്വീകരിച്ചിട്ടുള്ളത്. പടലപ്പിണക്കങ്ങൾ ഒഴിവാക്കാനുള്ള കണിശത കെ. മുരളീധരനും പ്രകടിപ്പിക്കുന്നുണ്ട്….