മോശം ഭക്ഷണം വിളമ്പിയാൽ ഇനി പൂട്ടുവീഴും; ഫോട്ടോയും ലൊക്കേഷനും ചേർത്ത് പരാതി നൽകാം
ന്യൂഡൽഹി: ആഹാര പദാർത്ഥങ്ങളിൽ മായം ചേർക്കൽ, തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ, ശുചിത്വമില്ലായ്മ കൂടാതെ മറ്റ് ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ എന്നിവ കർശനമായി തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എഫ്എസ്എസ്എഐയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി പരാതി നൽകാമെന്നാണ് പുതിയ നിർദേശം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ കൂടി പങ്കുവയ്ക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. സുരക്ഷിതമല്ലാത്തതോ ഗുണനിലവാരമില്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഫുഡ് സേഫ്റ്റി കണക്ട് ആപ്പിലൂടെ ഉപഭോക്താക്കൾക്ക്…