ഫ്‌ളീ മാർക്കറ്റ് വന്നിട്ട് 4വർഷം; നടപ്പാത കൈയേറി കച്ചവടം
കാൽനടയാത്ര തട്ടിയും തടഞ്ഞും തൃശൂർ:കാൽനടയാത്രക്കാരെ ദുരിതത്തിലാക്കി നടപ്പാത കൈയേറിയുള്ള കച്ചവടം. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക ലക്ഷ്യത്തോടെ കഴിഞ്ഞ കോർപ്പറേഷൻ ഭരണസമിതിയുടെ കാലത്ത് ശക്തൻ നഗറിൽ ഗോൾഡൻ ഫ്‌ളീ മാർക്കറ്റ് തുടങ്ങിയെങ്കിലും അനധികൃത കച്ചവടം ഇപ്പോൾ പൊടിപൊടിക്കുകയാണ്. കാൽനടയാത്രക്കാർക്ക് ഒട്ടും സഞ്ചരിക്കാനാകാത്ത വിധമാണ് നടപ്പാതകളിലെ കൈയേറ്റം. വഴിവാണിഭക്കാരെ പുനരധിവസിപ്പിക്കാനായാണ് 200ലേറെ സ്റ്റാളുകളുമായി ഗോൾഡൻ ഫ്‌ളീ മാർക്കറ്റ് 2022 ജൂലായ് 18ന് പ്രവർത്തനമാരംഭിച്ചത്. എന്നാൽ നാലുവർഷം പിന്നിടുമ്പോഴും കാൽനടയാത്രക്കാരുടെ യാത്ര തട്ടിയും തടഞ്ഞും തന്നെ. നടപ്പാതകളെല്ലാം കൈയേറിയതോടെ റോഡിലൂടെയും…