പത്തനംതിട്ട: കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളോട് വവേചനം കാണിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രവർത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് ചെയർമാൻ ഫാ.ദാനിയേൽ പുല്ലേലിൽ അദ്ധ്യക്ഷതവഹിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാചെയർമാൻ പി.പി. ജോൺ ചുമതലയേറ്റു. എം.എൽ.എമാരായ അഡ്വ.അബിൻവർക്കി കോടിയാട്ട്, അഡ്വ. സി.വി.ശാന്തകുമാർ എന്നിവർക്ക് സ്വീകരണങ്ങൾ നൽകി. കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കോർഡിനേറ്റർ അഡ്വ.ഷാജി കുളനട, കെ.പി.സി.സി നിർവാഹക സമിതിഅംഗം ജോർജ് മാമൻ കൊണ്ടൂർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവേൽ കിഴക്കുപുറം, അഡ്വ.ടി.എൻ.ത്രിദീപ്, ജാസീം കുട്ടി, അബ്ദുൾ കലാം ആസാദ്, പന്തളം ബ്ലോക്ക് പ്രസിഡന്റ് സക്കറിയാവർഗീസ്, ആനി ജേക്കബ്, സലിം പെരുനാട്, സജി കെ.സൈമൺ, എ.നൗഷാദ് റാവുത്തർ, ജോർജ് ജോസഫ്, എസ്.ഷരീഫ്, റെനീഷ് മുഹമ്മദ്, സോളമൻ വരവുകാലായിൽ, ജോജി ഇടക്കുന്നിൽ, ഷാനവാസ് പെരിങ്ങമല, അജിത്ത് മണ്ണിൽ, വേണുഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു.
കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളോട് വിവേചനം കാട്ടുന്നു: പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ