കൊല്ലം: രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കിയ ലേബർ കോഡ് തൊഴിൽ അവകാശങ്ങളെ ഇല്ലാതാക്കി യുവജനങ്ങളെ ചൂഷണത്തിന് വിധേയമാക്കുകയാണെന്ന് വിഷ്ണു മോഹൻ എം.എൽ.എ. ആർ.എസ്.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.ശ്രീധരന്റെ 30-ാമത് ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശുഅണ്ടി തൊഴിലാളികൾക്കൊപ്പം നിന്ന് സമരം നടത്തിയ തൊഴിലാളി നേതാവായിരുന്നു ഡി.ശ്രീധരൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. മുതിർന്ന സഖാവ് പി.സദാനന്ദൻ അദ്ധ്യക്ഷനായി. കുരീപ്പുഴ ആർ.മോഹനൻ, അജിത്ത് കുമാർ, കൈപ്പുഴവി, റാംമോഹൻ, ഡി.എസ്.സുരേഷ്, അജിത് അനന്തഷ്ണൻ, ദിപാമണി, എൽ.ബിനാ കൃഷ്ണൻ, ആർ.സജീവ്കുമാർ, നജിം എന്നിവർ സംസാരിച്ചു.
ഡി.ശ്രീധരൻ ചരമവാർഷികം