ഹോർമുസ് അടച്ചിട്ടില്ല, കപ്പലുകൾക്ക് കടന്നു പോകാം; സുരക്ഷ ഉറപ്പാക്കാൻ സൈന്യം സജ്ജമെന്ന് യുഎസ്
വാഷിംഗ്ടൺ : ഹോർമുസ് കടലിലിടുക്ക് അടച്ചിട്ടിട്ടില്ലെന്നും കപ്പലുകൾക്ക് കടന്നുപോകാമെന്നും യു.എസ് സെൻട്രൽ കമാൻഡ്. അന്താരാഷ്ട്ര ജലപാതയിൽ ഗതാഗതം സുഗമമാണെന്നും ഇറാന്റെ ഭീഷണി നേരിടാനും നാവിഗേഷൻ സ്വാതന്ത്ര്യം സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും യു.എസ് സേന പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പുനരാരംഭിച്ച സംഘർഷങ്ങളെ തുടർന്ന്ഹോർമുസ് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു്,എസ് സൈന്യത്തിന്റെ പ്രസ്താവന. ഹോർമുസിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഇറാനും യു,എസും തമ്മിലുള്ള വെടിനിറുത്തൽ നിറുത്തുകയും സംഘർഷം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്ക് ഇറാന് ആണവ ബോംബുകളെക്കാൾ പ്രധാനമാണെന്നും…