പന്തളം നഗരസഭാ പ്രദേശത്ത് യാത്രാദുരിതം ഗ്രാമീണ റോഡുകൾ കാടുകയറി

പന്തളം: നഗരസഭാ പ്രദേശത്ത് ഗ്രാമീണ റോഡുകൾ കാടുകയറി ഇഴജന്തുക്കളുടെ താവളമാകുന്നതായി പരാതി. മഴക്കാലപൂർവ ശുചീകരണം വാർഡുകളിൽ ഇത്തവണ കാര്യമായി നടത്തുന്നില്ലെന്ന ആരോപണം ശക്തമാണ്. റോഡുകൾ മിക്കതും തകർന്ന നിലയിലാണ്. കാടുകൾ നീക്കം ചെയ്യുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളോ നഗരസഭാ ജീവനക്കാരെയോ നിയോഗിക്കുന്നില്ല. വഴിവിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. തവളംകുളം അമ്പലത്തനാൽ ചൂര റോഡിൽ പല ഇടങ്ങളിലും കാട്- വളർന്ന് പന്തലിച്ചു കിടക്കുന്നതായും പരാതിയുണ്ട്. ഈ റോഡിൽ കോളപ്പാട്ട് പടി ഭാഗത്ത് ആറുമാസങ്ങൾക്ക് മുമ്പ് പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈനിന്റെ…

Read More

ഓലയിൽക്കടവ് പാലം: മാലിന്യ നിക്ഷേപത്തിൽ മുങ്ങി

കൊല്ലം: ഒരുകാലത്ത് തെളിനീരലുകളാൽ സമൃദ്ധമായിരുന്ന കൊല്ലത്തിന്റെ ജീവനാഡി അഷ്ടമുടി കായൽ ഇന്ന് മാലിന്യങ്ങളിൽ ശ്വാസംമുട്ടുന്നു. ലിങ്ക് റോഡ് ഓലയിൽ കടവ് പാലത്തിന്റെ തുടക്കം മുതൽ 200 മീറ്ററോളം കായലിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളുമാണ്. ഉപയോഗിച്ച ഡയപ്പറുകളും ഈ കൂട്ടത്തിലുണ്ട്. കായലിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങളാണ് ഈ ഭാഗത്ത് വന്നടിയുന്നത്. ഇവിടെ ആരും മാലിന്യം നിക്ഷേപിക്കുന്നതല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇവ കായലിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയും ജലാശയത്തിന്റെ ഭംഗി നശിപ്പിക്കുകയും ചെയ്യുന്നു. കായലിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ മാലിന്യങ്ങൾ…

Read More

നിർമ്മിത ബുദ്ധി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി

അഞ്ചാലുംമൂട്: നിർമ്മിത ബുദ്ധിയുഗത്തിലെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ വരുംതലമുറയെ പ്രാപ്തരാക്കും വിധം പുതിയ പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവിതത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിച്ചേരാൻ വിദ്യാർത്ഥികൾ കഠിനാധ്വാനം ചെയ്യണമെന്നും ആധുനിക കാലത്തെ തൊഴിൽ സംരംഭകത്വ അവസരങ്ങൾ വിനിയോഗിക്കാൻ തയ്യറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഷ്ടമുടി, നീരാവിൽ ഗവ. ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രവേശനോത്സവങ്ങളിലും മന്ത്രി ഉദ്ഘാടകയായി. അഞ്ചാലുമൂട്…

Read More

കൊച്ചുകരിക്കകം പാലം തകർച്ചാഭീഷണിയിൽ

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചുകരിക്കകം പാലത്തിന്റെ പുനർനിർമ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി 5.22 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ ആരംഭിച്ചത് 2026 ഫെബ്രുവരി 26നാണ്. 2024 ഒക്ടോബർ 17നാണ് 5.22 കോടി രൂപക്കുള്ള ഭരണാനുമതി ലഭിച്ചത്. എന്നാൽ നാളിതുവരെ പ്രവ‌ർത്തനങ്ങളൊന്നും നടന്നില്ലെന്നു മാത്രമല്ല, പാലം കൂടുതൽ അപകടാവസ്ഥയിലുമായി.   ആകെ വീതി കുറഞ്ഞതാണ് പാലോട് വിതുര പെരിങ്ങമ്മല റോഡിലെ കൊച്ചുകരിക്കകം പാലം. ലക്ഷങ്ങൾ ചെലവിട്ട് പാലം നവീകരിച്ചിട്ട് നാല് മാസമേ ആയിട്ടുള്ളൂ. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ…

Read More

സ്വർണത്തട്ടിപ്പ് : ഐശ്വര്യയും മരിച്ചു

വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂർ ചാവടിനട രാജരാജീവ് സദനത്തിൽ രാജീവിന്റെ ഭാര്യ ഐശ്വര്യയാണ് (32) ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. വെണ്ണിയൂർ സ്വദേശി അഞ്ജു (28) ശനിയാഴ്ച മരിച്ചിരുന്നു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളും സുഹൃത്തുക്കളുമായ ഇവർ ഒരുമിച്ചാണ് കഴിഞ്ഞ 30ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സ്വർണം തട്ടിയെടുത്ത വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധു കുമാരിയെ (53) ഞായറാഴ്ച വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. ഇവർ റിമാൻഡിലാണ്….

Read More

നെയ്യാർ ഇറിഗേഷൻ കനാൽ അനാഥമാകുന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്കിലെ കൃഷിയിടങ്ങളിൽ ജലമെത്തിക്കുന്നതിനായി പണിത ഇറിഗേഷൻ കനാലുകൾ സംരക്ഷിക്കാതെ നശിക്കുന്ന അവസ്ഥയിൽ. നെയ്യാർ ഡാമിൽ നിന്നും ആരംഭിക്കുന്ന വലതുകര കനാൽ പലയിടത്തും പൊട്ടിപ്പൊളിഞ്ഞും കാടുകയറിയും നശിക്കുകയാണ്. 1951ൽ പണി തുടങ്ങി 73ൽ പൂർത്തീകരിച്ച നെയ്യാർഡാമിൽ നിന്നുമാണ് 33.4കിലോമീറ്റർ ദൂരമുള്ള വലതുകരകനാലും 33.82 കിലോമീറ്റർ ദൂരമുള്ള ഇടതുകര കനാലുകളും നിർമ്മിച്ചിട്ടുള്ളത്. ഇതിൽ വലതുകര കനാലാണ് നെയ്യാറ്റിൻകര താലൂക്കിലൂടെ കടന്നുപോകുന്നത്. നെയ്യാർ ഇറിഗേഷന്റെ കീഴിൽ വരുന്ന കനാലുകൾ സംരക്ഷിക്കാനായി വർഷം തോറും നിശ്ചിത തുക മാറ്റിവയ്ക്കാറുള്ളത് ഇപ്പോൾ…

Read More

കുപ്രസിദ്ധ കുറ്റവാളികളെ ദിവസങ്ങൾക്കുള്ളിൽ വലയിലാക്കി, അഭിമാന നേട്ടവുമായി മാനന്തവാടി പൊലീസ്

മാനന്തവാടി: രണ്ട് മോഷണ കേസുകളിൽ കുപ്രസിദ്ധ കുറ്റവാളികളെ ദിവസങ്ങൾക്കുള്ളിൽ വലയിലാക്കി പൊലീസ് സേന. കേരള പൊലീസിന്റെ അന്വേഷണ മികവും കുട്ടായ്മയുടെ വിജയവുമാണ് കുപ്രസിദ്ധ മോഷ്ട്ടാക്കളെ കൃത്യം നടത്തി ദിവസങ്ങൾക്കുള്ളിൽ വലയിലാക്കാൻ പൊലീസിന് കഴിഞ്ഞത്. ജൂൺ 27നാണ് സിവിൽ ജഡ്ജിയുടെ തോണിച്ചാലിലെ വീടിന്റെ പിൻഭാഗത്തെ വർക്ക് ഏരിയയുടെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്താൻ ശ്രമിച്ചത്. കേസ് രജിസ്റ്റർ ചെയ്ത ഉടനെ മാനന്തവാടി ഡി.വൈ.എസ്.പി വി. ലതീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച്…

Read More

8 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 42 വർഷം കഠിന തടവ്

നാദാപുരം: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 42 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പെരുവണ്ണാമൂഴിയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ കൂത്താളി ജില്ലാ കൃഷി ഫാമിലെ ജീവനക്കാരൻ പെരുവണ്ണാമൂഴി കല്ലിപ്പറമ്പിൽ ചന്ദ്രനെ ( 56 ) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്. 2024 ജനുവരിയിലാണ് സംഭവം. പ്രതിയുടെ മകളുടെ മക്കളോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി….

Read More

ഭാര്യയോടുള്ള വാശി പാരയായി, 49കാരന് വാട്ടർടാങ്കിൽ ദാരുണാന്ത്യം

കൊച്ചി: മദ്യപിച്ചാൽ വാട്ടർ ടാങ്കിൽ കയറിയിരിക്കുന്ന ശീലം 49കാരന്റെ ജീവനെടുത്തു. ലഹരിയിൽ പതിവുപോലെ ടാങ്കിലിരുന്നപ്പോൾ ഉറങ്ങിപ്പോയതാണ് പണിയായത്. ഉറക്കത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്ന് കരുതുന്നു. പശ്ചിമകൊച്ചി സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിക്കാണ് ദാരുണാന്ത്യം. അമിതമായി മദ്യപിക്കുന്നതിനാൽ കുടുംബകലഹവും പതിവായിരുന്നു. ഇക്കാരണത്താൽ ഭാര്യയും മകനും പിണങ്ങി മാറിക്കഴിയുകയാണ്. വഴക്കിടുമ്പോഴെല്ലാം ഭാര്യയോടുള്ള ദേഷ്യത്തിനാണ് അവർ കുടിവെള്ളം സംഭരിച്ചുവയ്ക്കുന്ന ടാങ്കിൽ കയറിയിരിക്കുന്നത്. ഭാര്യ പിണങ്ങിപ്പോയിട്ടും ഈ ശീലം തുടർന്നു. വീട്ടിൽ ഇയാളും പ്രായമായ അമ്മയും മാത്രമേയുള്ളൂ. സുഹൃത്തുമൊത്ത് മദ്യപിച്ചശേഷം ഞായറാഴ്ച രാത്രി 11ന് ശേഷമാണ്…

Read More

ഓണത്തിന് 100ലേറെ അധിക ട്രെയിനുകൾ

ന്യൂഡൽഹി: ഓണത്തിന് നൂറിലേറെ അധിക ട്രെയിനുകൾ കേരളത്തിലേക്ക് സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ‌്‌ണവ് അറിയിച്ചു. സമയക്രമം അടക്കം വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും വി.മുരളീധരൻ എം.എൽ.എയുടെയും അഭ്യർത്ഥനപ്രകാരമാണ് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ റെയിൽവേ നെറ്റ്‌വർക്ക് വികസിപ്പിക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായാണ് തീരുമാനമെന്നും കൂട്ടിച്ചേർത്തു.

Read More