നിർമ്മിത ബുദ്ധി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി

അഞ്ചാലുംമൂട്: നിർമ്മിത ബുദ്ധിയുഗത്തിലെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ വരുംതലമുറയെ പ്രാപ്തരാക്കും വിധം പുതിയ പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവിതത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിച്ചേരാൻ വിദ്യാർത്ഥികൾ കഠിനാധ്വാനം ചെയ്യണമെന്നും ആധുനിക കാലത്തെ തൊഴിൽ സംരംഭകത്വ അവസരങ്ങൾ വിനിയോഗിക്കാൻ തയ്യറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അഷ്ടമുടി, നീരാവിൽ ഗവ. ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രവേശനോത്സവങ്ങളിലും മന്ത്രി ഉദ്ഘാടകയായി. അഞ്ചാലുമൂട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ബിജു.ആർ.നായർ അദ്ധ്യക്ഷനായി. കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എസ്.ഗോപകുമാർ, ബി.അജിത്ത് കുമാർ, പ്രിൻസിപ്പൽ ടി.എസ്.ഷൈജു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *