അരലക്ഷത്തോളം ശമ്പളം; 40 വയസ് കഴിയാത്തവർക്ക് മിൽമയിൽ ജോലി നേടാൻ സുവർണാവസരം
മിൽമയിൽ മാർക്കറ്റിംഗ് ഓഫീസർ തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ തൊഴിലവസരം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലായ് എട്ടിന് തിരുവനന്തപുരം പട്ടത്തുള്ള മിൽമ ഹെഡ് ഓഫീസിൽ നടക്കുന്ന വാക്ക് -ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ആകെ എട്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 43,500 രൂപ ശമ്പളമായി ലഭിക്കും. ഉദ്യോഗാർത്ഥികളുടെ പ്രായം 40ൽ കവിയാൻ പാടില്ല. എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്കും മുൻ സൈനികർക്കും മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. ഫുഡ് ടെക്‌നോളജി/ഡയറി സയൻസ് ആന്റ് ടെക്‌നോളജി/…