ദേവസ്വം സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ കെ ബി പ്രദീപിനെ മാറ്റും; രാജി ആവശ്യപ്പെട്ടു
ദേവസ്വം സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിതനായ സ്മാര്‍ട്ട് ക്രിയേഷന്‍സ് മുന്‍ അഭിഭാഷകന്‍ കെ ബി പ്രദീപിനെ ഒഴിവാക്കും. കെ ബി പ്രദീപിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്നു പ്രദീപ്. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ കേസിലെ പ്രതിയുടെ വക്കീല്‍ തന്നെ ദേവസ്വം അഭിഭാഷകനായി മാറിയത് വിവാദമായിരുന്നു.ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനു വേണ്ടി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുന്‍പാകെ ഹാജരായത് കെ ബി പ്രദീപാണ്. സ്മാര്‍ട്ട് ക്രീയഷേന്‍സില്‍…