പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നു; അണ്‍ എയ്ഡഡില്‍ വര്‍ധന

പൊതുവിദ്യാലയങ്ങളില്‍ 1,31,368 വിദ്യാര്‍ഥികളുടെ കുറവ്. സ്‌കൂള്‍ തുറന്ന്, സര്‍ക്കാര്‍ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുത്തപ്പോഴാണ് ഈ കണ്ടെത്തല്‍. 2025-26 അധ്യയനവര്‍ഷം പൊതുവിദ്യാലയങ്ങളില്‍ 31,61,989 കുട്ടികളുണ്ടായിരുന്നു. ഈ വര്‍ഷം 30,30,621 ആയി.അതേസമയം, അണ്‍ എയ്ഡഡ് സ്‌കൂളില്‍ 7860 വിദ്യാര്‍ഥികള്‍ കൂടി. എന്നാല്‍, അണ്‍ എയ്ഡഡ് ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളില്‍ ഇത്തവണ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരുടെ എണ്ണം കുറഞ്ഞെന്നാണ് കണക്കുകള്‍. 2025-26 അധ്യയനവര്‍ഷം ഒന്നാംക്ലാസില്‍ 2,82,339 കുട്ടികള്‍ ചേര്‍ന്നിരുന്നു. ഈ അധ്യയനവര്‍ഷം 2,50,858. ആകെ 31,481 കുട്ടികളുടെ കുറവ്.
മറ്റുക്ലാസുകളെടുത്താല്‍ എയ്ഡഡ് സ്‌കൂളില്‍ മൂന്നിലും പത്തിലും മാത്രമേ മുന്‍വര്‍ഷത്തെക്കാള്‍ കുട്ടികള്‍ കൂടിയിട്ടുള്ളൂ. മൂന്നില്‍-2109 കുട്ടികളും പത്തില്‍ 4803 കുട്ടികളും കൂടി.
സര്‍ക്കാര്‍ സ്‌കൂളില്‍ പത്താം ക്ലാസിലേ വര്‍ധനയുള്ളൂ-939 കുട്ടികള്‍. അണ്‍എയ്ഡഡ് സ്‌കൂളിലാവട്ടെ ഒന്ന്, രണ്ട്, അഞ്ച് എന്നിവയിലൊഴികെ മറ്റെല്ലാ ക്ലാസിലും മുന്‍വര്‍ഷത്തെക്കാള്‍ കുട്ടികള്‍ കൂടി.
അങ്ങനെയാണ് അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ മൊത്തം കുട്ടികള്‍ കൂടിയതെന്നാണ് കണക്കുകള്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *