നീറ്റ് യുജി 2026 പരീക്ഷാ സമയത്തില്‍ മാറ്റം, 15 മിനിറ്റ് അധികം ലഭിക്കും
ന്യൂഡല്‍ഹി: 2026 ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷാ സമയം വര്‍ദ്ധിപ്പിച്ചതും ചോദ്യപേപ്പറിന്റെ ഘടനയില്‍ വരുത്തിയ മാറ്റങ്ങളുമാണ് ഇതില്‍ പ്രധാനം. ജൂണ്‍ 12-ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് എന്‍ടിഎ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പരീക്ഷാ സമയം 195 മിനിറ്റായി ഉയര്‍ത്തി വിദ്യാര്‍ഥികളില്‍ നിന്നുള്ള മുന്‍വര്‍ഷങ്ങളിലെ പ്രതികരണങ്ങള്‍ കണക്കിലെടുത്ത് പരീക്ഷാ സമയം 195 മിനിറ്റായി (3 മണിക്കൂര്‍ 15 മിനിറ്റ്) എന്‍ടിഎ പുതുക്കി നിശ്ചയിച്ചു. ഉച്ചയ്ക്ക് 2:00…