സിപിഐയില്‍ നിന്ന് 6 പേര്‍ ബിജെപി യിലേക്ക്. സിപിഐ തിരുവനന്തപുരം നിയോജമണ്ഡലം പ്രസിഡന്റ് രാഹുല്‍ കുമാറിന്റെ നേതൃത്വത്തിലാണ് 6 പേര്‍ ബിജെപി യിലേക്ക് എത്തുന്നത്. രാജി, സിന്ധു, ശിവാനി, ലതാകുമാരി, റിതിന്‍ രാജ് എന്നിവരാണ് ബിജെപിയിലേക്ക് എത്തിയത്.കഴിഞ്ഞ 10 വര്‍ഷം ഇടത് പക്ഷം കേരളം ഭരിച്ച് സാമ്പത്തികാവസ്ഥ നശിപ്പിച്ചു. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ സാമ്പത്തിക സ്ഥിതി മറിച്ചല്ല. ഇപ്പോള്‍ കോണ്‍ഗ്രസ് കേരളം ഭരിക്കുമ്പോഴും സാമ്പത്തിക സ്ഥിതി മോശമാണ്. എന്നിട്ടും കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ മാത്രം നടത്തുന്നു. കെഎസ്ആര്‍ടിസി സൗജന്യ യാത്ര, സാമ്പത്തിക സ്ഥിതി അറിഞ്ഞിട്ടും വാഗ്ദാനം നടത്തിയിരിക്കുകയാണ് യുഡിഎഫ്.രാഷ്ട്രീയം മാത്രമാണ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം വിമര്‍ശിച്ചു. മോദി സര്‍ക്കാരിന് കീഴില്‍ രാജ്യം കാണുന്നത് വികസനം മാത്രം. രാജ്യത്ത് മാറ്റം വന്ന 12 വര്‍ഷങ്ങളാണ് കടന്ന് പോകുന്നത്. രാജ്യത്തിനായി അധ്വാനിക്കുന്ന പ്രധാനമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.