ബൈക്കിന്റെ ശബ്‌ദത്തെ ചൊല്ലി തർക്കം: യുവാവിനെ കുത്തിക്കൊന്നു, അച്ഛനും മൂന്ന് മക്കളും അറസ്റ്റിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്‌ദത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇരുപത്തിരണ്ടുകാരൻ കുത്തേറ്റ് മരിച്ചു. കോട്ടുകാൽ കണ്ണറവിള സ്വദേശി മനു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മനുവിന്റെ അയൽവാസികളായ അച്‌ഛനും മൂന്ന് മക്കളും അടക്കം നാലുപേർ അറസ്റ്റിലായി. ബിജു മക്കളായ അമ്പാടി, മിഥുൻ, പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വീടിന് മുന്നിൽ ബൈക്ക് റേസ് ചെയ്ത് ശബ്ദം ഉണ്ടാക്കിയ അമ്പാടിയും പതിനേഴുകാരനുമായി മനു വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. വാക്കുതർക്കം പിന്നീട് കയ്യാങ്കളിയായി മാറി. ഇതിൽ പ്രകോപിതരായ ഇവർ മറ്റു…