ബാലകൃഷ്ണയുടെ വില്ലത്തിയാവാൻ ഐശ്വര്യ രാജേഷ്

തെലുങ്ക് സൂപ്പർ താരംനന്ദമുരി ബാലകൃഷ്ണ നായകനായി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലത്തിയായി എെശ്വര്യ രാജേഷ്. ഒാ സുകുമാരിക്കു ശേഷം എെശ്വര്യ രാജേഷ് അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. എസ്എൽവി സിനിമാസിന്റെയും യുവസുധ ആർട്‌സിന്റെയും ബാനറിൽ സുധാകർ ചെറുകുരിയും സുധാകർ മിക്കിളിനേനിയും ചേർന്നാണ് നിർമ്മിക്കുന്നത്. ജനത ഗ്യാരേജ് , ദേവര തുടങ്ങി നിരവധി സൂപ്പൂർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ കൊരട്ടാല ശിവയും നന്ദമുരി ബാലകൃഷ്ണയും ഇതാദ്യമായാണ് ഒരുമിക്കുന്നത്. എൻബികെ 112 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകുന്ന പേര്.   അതേസമയം, നന്ദമുരി…

Read More

കാർത്തിയുടെ സ്‌റ്റൈൽ ഓപ്പറേഷൻ സർദാർ 2 ടീസർ

ഹോളിവുഡ് – കൊറിയൻ സിനിമകളെ അനുസ്‌മരിക്കുന്ന വിധം ഷോട്ടുകളായി കാർത്തി നായകനായ പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ 2 ടീസർ പുറത്തിറങ്ങി. ജപ്പാനിൽ ഒരു സ്‌പൈ ഓപ്പറേഷനിൽ പോകുകയാണ് ഇക്കുറി സർദാർ. ഇരട്ട വേഷത്തിൽ ആണ് കാർത്തി എത്തുന്നത്. എസ്.ജെ. സൂര്യയും മാളവിക മോഹനനും ആക്‌ഷൻ രംഗങ്ങളിൽ നിറഞ്ഞാടുന്നു. ഇന്ത്യയെ നശിപ്പിക്കാൻ പോകുന്ന ബ്ളാക് ഡാഗർ എന്ന ഒരു ശക്തി വരുന്നുവെന്ന സൂചന നിറയുന്നതാണ് ടീസർ. ബ്ളാക് ഡാഗർ ആണ് എസ്. ജെ. സൂര്യ രജിഷ…

Read More

റാന്നിയിൽ ജലനിരപ്പ്‌ താഴുന്നു, ഓണം ബമ്പർ ഉൾപ്പടെ മഴയിൽ മുങ്ങി

പത്തനംതിട്ട: ഇന്നലെ പെയ്‌ത കനത്തമഴയിൽ പമ്പാനദിയിലെ ജലനിരപ്പുയർന്ന് റാന്നി നഗരം മുങ്ങിയതോടെ ദുരിതത്തിലായി വ്യാപാരികൾ. 24 മണിക്കൂറിനുള്ളിൽ 339 മില്ലീമീറ്റർ മഴയാണ് റാന്നിയിൽ പെയ്‌തത്. 2018ലെ പ്രളയത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് റാന്നി നഗരം കടന്നുപോയത്. ഇന്ന് രാവിലെ ജലനിരപ്പ് താഴ്‌ന്നെങ്കിലും ഭീമമായ നാശനഷ്‌ടമാണ് വ്യാപാരികൾക്കുണ്ടായത്. ഓണക്കാലമായതിനാൽ മിക്ക കടകളിലും വലിയ അളവിൽ സാധനങ്ങളുണ്ടായിരുന്നു.കനത്ത മഴയെതുടർന്ന് അപ്രതീക്ഷിതമായി വെള്ളപ്പൊക്കം ഉണ്ടായതോടെ കച്ചവടസാധനങ്ങളൊന്നും സുരക്ഷിതമായ സ്ഥാനത്തേയ്‌ക്ക് മാറ്റാനുള്ള സാവകാശം കിട്ടിയില്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രദേശത്തെ ലോട്ടറി വ്യാപാരികൾക്ക് നാല് ലക്ഷം…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴക്കെടുതിയിൽ 9 മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലുമുള്ളവർ കർശന കരുതൽ എടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. അതിതീവ്ര മഴയെത്തുടർന്നുണ്ടായ വിവിധ ദുരന്തങ്ങളിൽ സംസ്ഥാനത്ത് എട്ട് പേർ മരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളിൽ രാത്രി…

Read More

പ്രവചനം തെറ്റിച്ച പെയ്ത്തിന് കാരണം ലഘുമേഘസ്ഫോടനം

തിരുവനന്തപുരം ∙ ജാഗ്രതാനിർദേശം ഇല്ലാത്ത പ്രദേശങ്ങളിൽപോലും പ്രളയസമാനമായ അതിതീവ്രമഴ സംസ്ഥാനത്തു പതിവാകുന്നു. സാധാരണ ഒന്നോ രണ്ടോ മണിക്കൂറിൽ 5–8 സെന്റിമീറ്റർ മഴയാണു പെയ്യുന്നതെങ്കിൽ കഴിഞ്ഞദിവസം ഈ സ്ഥിതി മാറി അതിതീവ്ര മഴയായി. കാലാവസ്ഥാ വകുപ്പ് ‘ഗ്രീൻ’ അല്ലെങ്കിൽ ‘യെലോ’ അലർട്ട് നൽകിയ പ്രദേശങ്ങളിൽപോലും പേമാരി പെയ്തു. പ്രളയമഴയ്ക്കു പിന്നിൽ പ്രാദേശിക ലഘുമേഘസ്ഫോടനങ്ങളാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉപഗ്രഹങ്ങൾക്കോ ഡോപ്ലർ റഡാറുകൾക്കോ മുൻകൂട്ടി അറിയാനാകാത്തത്ര ചെറിയ വിസ്തൃതിയിലാണു കനംകൂടിയ മേഘങ്ങൾ പെട്ടെന്നു രൂപപ്പെടുന്നത്. സാങ്കേതികമായി മേഘസ്ഫോടനം എന്നു നിർവചിക്കാനാകില്ലെങ്കിലും ഇപ്പോഴത്തെ മഴയ്ക്കും സമാനമായ…

Read More

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞും വിഴിഞ്ഞത്ത് ബോട്ട് തകർന്നും അപകടം; നാല് പേർക്കായി കടലിൽ തെരച്ചിൽ

തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തുമായി കടൽക്ഷോഭത്തിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേരും വിഴിഞ്ഞത്ത് ബോട്ടുകൾ തകർന്ന് രണ്ടുപേരുമാണ് കടലിൽ കാണാതായത്. ഇന്നലെ രാത്രി മുതലപ്പൊഴിയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. തീരത്തിനടുത്താണ് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ കടലിൽ വീണത്.   വിവരം ഉടൻ തന്നെ അധികൃതരെ അറിയിച്ചിട്ടും ഉച്ചവരെ രക്ഷാപ്രവർത്തനം വൈകി. തുടർന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും തീരദേശ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച ശേഷമാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ നേവിയുടെ…

Read More

തീ​വ്ര മഴയിൽ കേരളം; ഒമ്പത് മരണം

തിരുവനന്തപുരം: ഇടവേളക്കുശേഷം തകർത്ത് പെയ്ത അതിതീവ്ര മഴയിൽ സംസ്ഥാനത്ത് പ്രളയസമാന സ്ഥിതി. മൂന്ന് കുട്ടികളടക്കം ഒമ്പതുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഉരുൾപൊട്ടലിൽ വീടുകൾ തകർന്നും വെള്ളക്കെട്ടിൽ വീണുമാണ് ജീവൻ പൊലിഞ്ഞത്. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിതോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണക്കാട്ട് റജീന ജോണി (50), മകൻ ജോസഫിൻ ജോണി (28), പുതുപ്പള്ളി വാകത്താനത്ത് വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മിലൻ കെ. ഷിജു എന്നിവർ മരിച്ചു. ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ തൊടുപുഴ കുടയത്തൂർ സ്വദേശി സുമതി (69),…

Read More

ഗുരുവായൂരിൽ കനത്ത മഴയിലും വെള്ളക്കെട്ടിലും വൻ നാശനഷ്ടം

തൃശൂർ: കനത്ത മഴയെ തുടർന്ന് ഗുരുവായൂർ മേഖലയിൽ രൂക്ഷമായ വെള്ളക്കെട്ടും വ്യാപക നാശനഷ്ടവും. നൂറോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി. ശനിയാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച കനത്ത മഴയിലാണ് പ്രദേശം വെള്ളത്തിനടിയിലായത്. സ്ഥിതിഗതികൾ നേരിടാൻ ഗുരുവായൂർ നഗരസഭയിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തൈക്കാട് തിരിവിൽ മാത്രം അമ്പതോളം കടകളിൽ വെള്ളം കയറി പച്ചക്കറികളും പഴവർഗങ്ങളും ഒലിച്ചുപോയി. മമ്മിയൂർ കൈരളി ജംഗ്ഷൻ, പഞ്ചാരമുക്ക്, താമരയൂർ ആനത്താവളം റോഡ് എന്നിവിടങ്ങളിലെ കടകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൈരളി…

Read More

സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം; 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി സർക്കാർ അറിയിച്ചു. നിലവിൽ 1465 പേർ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വൈകീട്ട് ആറുമണി വരെ ആറ് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേരെ കാണാതായി. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ വിവിധ സേനാവിഭാഗങ്ങൾ തുടരുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും വീടുകളും കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ മതിയായ…

Read More

നീല​ഗിരിയിൽ‍‌ കാട്ടാനയാക്രമണം; ഒരാൾ മരിച്ചു

ഗൂഡല്ലൂർ: നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ദേവാല മൂന്നാം ബ്ലോക്കിലെ തോട്ടം തൊഴിലാളി ബാലസുബ്രഹ്‌മണ്യൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45-ഓടെയായിരുന്നു സംഭവം. ഗൂഡല്ലൂർ കരിയ ഷോലയിലെ സ്വകാര്യ തേയിലത്തോട്ടത്തിൽവെച്ചാണ് ആക്രമണം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയവരാണ് ബാലസുബ്രഹ്‌മണ്യനെ കാട്ടാന ചവിട്ടിയത് കണ്ടത്. ഉടൻ പന്തല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More