വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ മൂന്നുപേര്‍ക്ക് പരിക്ക്

പാലക്കാട്: അട്ടപ്പാടിയില്‍ രണ്ടിടങ്ങളിലായി മൂന്ന് പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്ക്. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുള്ളിയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് 30കാരനായ വെള്ളിങ്കിരിക്ക് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ പുഴയിലേക്ക് പോകുന്നതിനിടെയായിരുന്നു കാട്ടാന ഇയാളെ ആക്രമിച്ചത്. മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. അട്ടപ്പാടി ഗൂളിക്കടവിലായിരുന്നു രണ്ടാമത്തെ ആക്രമണം. രാവിലെ അഞ്ചരയോടെ ഓട്ടോ യാത്രക്കാരെയാണ് കാട്ടാന ആക്രമിച്ചത്. യാത്രക്കാരിയായ മിനി ഷാജിക്കും ഓട്ടോ ഡ്രൈവര്‍ പ്രസാദിനും പരിക്കേറ്റു. മൂവരെയും അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  …

Read More

സിഎംആര്‍എല്‍ മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി വീണ ടി

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍, ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി പിണറായി വിജയന്റെ മകള്‍ വീണ ടി. നാളെ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം. നടപടി, അനാരോഗ്യം ചൂണ്ടിക്കാട്ടി. വീണയുടെ അപേക്ഷയില്‍ ഇഡി ഇന്ന് തീരുമാനം അറിയിക്കും.വെള്ളിയാഴ്ച 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിണ ടി ഉള്‍പ്പെടെ 9 പേര്‍ക്ക് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്. സി എം ആര്‍ എല്ലില്‍ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെങ്കില്‍…

Read More

സുഗതൻ്റെ അറസ്റ്റ്: കുടുംബത്തിൻ്റെ ആരോപണം തള്ളി പൊലീസ്

കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലറുമായ ആര്‍ സുഗതന്റെ അറസ്റ്റില്‍, കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. സുഗതന്റെ വീട് പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലാണെന്നും ദൃശ്യങ്ങള്‍ പുറത്തുവിടട്ടെയെന്നും പൊലീസ് പറയുന്നു. സുഗതന്റെ ഭാര്യയുടെ മാല പൊട്ടിച്ചെന്നും മകന് നേരെ തോക്ക് ചൂണ്ടിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം വധശ്രമ കേസിലെ രണ്ടാം പ്രതിയായ സുഗതന്റെ സഹോദരന്‍ സന്ദീപിനെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്.കാപ്പാ ചുമത്തി ജില്ലാ കളക്ടര്‍ കരുതല്‍ തടങ്കലിലിടാന്‍ നിര്‍ദേശിച്ച ആളാണ് വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍….

Read More

വയനാട്ടിലെ ഷിഗല്ല വ്യാപനം: രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്

വയനാട്ടിലെ ഷിഗല്ല വ്യാപനത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്. ഏറ്റവും അധികം കുട്ടികള്‍ രോഗ ലക്ഷണങ്ങള്‍ കാട്ടിയ മാര്‍ ബസേലിയോസ് യുപി സ്‌കൂളിലെ കിണറിലെ ജലത്തിന്റെ പരിശോധനയില്‍ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. വയനാട്ടിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആവശ്യമെങ്കില്‍ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രലയം അറിയിച്ചു.ജില്ലയില്‍ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 14വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിലായി 44 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലും ഇതുവരെ 502 പേരിലും രോഗലക്ഷണങ്ങള്‍…

Read More

സംസ്ഥാനത്ത് മഴ തുടരും: മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരും. നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. വടക്കന്‍ കര്‍ണാടകയിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. ഞായറാഴ്ച വരെ തീവ്രവും ശക്തവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.ഓറഞ്ച് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6…

Read More

നിപ ബാധ: കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത; മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം

നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം. രോഗ ബാധിതന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മെഡിക്കല്‍ പ്രോട്ടോകോള്‍ നിശ്ചയിച്ച് നിപ ബാധിതന് ആവശ്യമായ ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നല്‍കും. മെഡിക്കല്‍…

Read More

ഇറാനെതിരെ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് പൂര്‍ണമായി അടച്ചു

പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഇറാനെതിരെ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം. സൗത്ത് പാര്‍സിലെ പെട്രോ കെമിക്കല്‍ പ്ലാന്റ് തകര്‍ത്തു. യുഎസ് സൈനിക ഹെലികോപ്റ്റര്‍ ആക്രമിച്ചതിനുള്ള മറുപടിയെന്ന് പെന്റഗണ്‍. ആവശ്യമെങ്കില്‍ ബോംബുകള്‍ ഉപയോഗിച്ചാകും ഇനി ചര്‍ച്ചയെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന് ഇറാന്‍ സൈന്യം.ബോംബാക്രമണം നിര്‍ത്തണമെന്ന് ഇറാനിയന്‍ പ്രതിനിധികള്‍ തന്നോട് ആവശ്യപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. സമാധാന കരാറിലെത്താനുള്ള ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനെ വീണ്ടും…

Read More

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്നില്ല: ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി

തിരുവനന്തപുരം: ഇന്ന് നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടിവച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്ന് മാറ്റിവച്ച ഗള്‍ഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒന്നാം വര്‍ഷ പരീക്ഷകള്‍ നടത്തിയ ശേഷം ഒരുമിച്ച് ഫലപ്രഖ്യാപനം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്, ഇന്ന് മൂന്ന് മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പരീക്ഷാ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്.ഗള്‍ഫ് മേഖലയില്‍ മാറ്റിവച്ച പരീക്ഷകള്‍ അടുത്ത ആഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് അഞ്ച് മുതല്‍ മാര്‍ച്ച് 27 വരെയുള്ള തീയതികളിലാണ്…

Read More

ട്രോളിംഗ് നിരോധനം തുടങ്ങി

കൊല്ലം: മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്തുള്ള 52 ദിവസ ട്രോളിംഗ് നിരോധനം ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ചു. കേരള തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെ മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ജൂലായ് 31ന് അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണം. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങള്‍ക്കും ഇന്‍ബോര്‍ഡ് ബോട്ടുകള്‍ക്കും നിയന്ത്രണമില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നത് കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍ കേന്ദ്രീകരിച്ചാണ്. ബോട്ടുകള്‍ കടലിലേക്ക് കടക്കാതിരിക്കാന്‍ ഫിഷറീസ് ഉദ്യോഗസ്ഥരും കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് ഇന്നലെ…

Read More

ലേണേഴ്സ് ലൈസന്‍സ് ക്ലാസിന് 100 മുതല്‍ 500 രൂപ വരെ ഫീസ്; പണപ്പിരിവിന് വിലക്കിട്ട് ട്രാന്‍.കമ്മീഷണര്‍

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകര്‍ക്കുള്ള പ്രീ ലേണേഴ്‌സ് ക്ലാസിന് ഫീസ് ഈടാക്കുന്നത് ഗതാഗത കമ്മിഷണര്‍ നാഗരാജു ചകിലം വിലക്കി. കൊല്ലം, കരുനാഗപള്ളി ഓഫീസുകളിലെ ക്ലാസ് നടത്തിപ്പിന് മോട്ടോര്‍ വാഹന വകുപ്പ് ചുമതലപ്പെടുത്തിയ (ട്രോമ കെയര്‍ ആന്‍ഡ് റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റര്‍) ട്രാക്ക് എന്ന സന്നദ്ധസംഘടന ലൈസന്‍സ് അപേക്ഷകരില്‍ നിന്നും പണം വാങ്ങിയത് പരാതിക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് നടപടി. ലൈസന്‍സിന്റെ തരം അനുസരിച്ച് അപേക്ഷകരില്‍ നിന്നും 100 രൂപ മുതല്‍ 500 രൂപവരെ ഫീസ് ഈടാക്കിയതാണ് വിവാദമായത്….

Read More