സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്നില്ല: ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി

തിരുവനന്തപുരം: ഇന്ന് നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടിവച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്ന് മാറ്റിവച്ച ഗള്‍ഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒന്നാം വര്‍ഷ പരീക്ഷകള്‍ നടത്തിയ ശേഷം ഒരുമിച്ച് ഫലപ്രഖ്യാപനം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്, ഇന്ന് മൂന്ന് മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പരീക്ഷാ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്.ഗള്‍ഫ് മേഖലയില്‍ മാറ്റിവച്ച പരീക്ഷകള്‍ അടുത്ത ആഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് അഞ്ച് മുതല്‍ മാര്‍ച്ച് 27 വരെയുള്ള തീയതികളിലാണ് സംസ്ഥാനത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്ലസ് വണ്‍ പരീക്ഷകള്‍ നടന്നത്. ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കര്‍, പിആര്‍ഡി ലൈവ് ആപ്പ്, എസ്എംഎസ് സംവിധാനങ്ങള്‍ വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് ഫലം വേഗത്തില്‍ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫലം പ്രഖ്യാപിക്കുന്ന സമയത്ത് വെബ്സൈറ്റുകളില്‍ ഉണ്ടായേക്കാവുന്ന അമിതമായ തിരക്ക് ഒഴിവാക്കാനാണ് ഈ ബദല്‍ സംവിധാനങ്ങള്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *