അയർക്കുന്നം റോഡിൽ മോനിപ്പള്ളി വളവിലെ വെള്ളക്കെട്ട് കലുങ്കും ഓടയും ഇല്ല

പാലാ: മഴ മാറി നിന്നാലും കിടങ്ങൂർ അയർക്കുന്നം റോഡിലെ മോനിപ്പള്ളി വളവിൽ വെള്ളക്കെട്ട് ഒഴിയണമെങ്കിൽ ദിവസങ്ങളെടുക്കും. ഇതോടെ ഇതുവഴി പോകുന്ന യാത്രക്കാർക്കും പ്രദേശവാസികൾക്കും വെള്ളക്കെട്ട് ദുരിതമായി മാറുകയാണ്. ചെറിയ മഴ പെയ്താൽ പോലും റോഡിൽ 300 മീറ്ററോളം ദൂരത്തിൽ വെള്ളം കയറി കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. മുമ്പ് ഈ പ്രദേശത്ത് വെള്ളം ഒഴുകിപ്പോകാൻ ചെറുതോടുകളും രണ്ട് കലുങ്കുകളും ഉണ്ടായിരുന്നു. മേക്കാട്ട് തോട് വഴിയായിരുന്നു പ്രധാനമായും വെള്ളം ഒഴുകിപ്പോയിരുന്നത്. കൂടാതെ കൊച്ചുപാലം വഴിയും, കടുതോടിൽ തോട് ഇരുട്ടുകുഴി തോട് എന്നിവ…

Read More

തൊഴിലാളി ക്യാമ്പിലെ മലിനജലം മാർക്കറ്റ് റോഡിലേക്ക്

കോട്ടയം : തോന്ന്യാസം… അങ്ങനെയേ പറയാൻ കഴിയൂ. നൂറുകണക്കിന് യാത്രക്കാർ കടന്നുപോകുന്ന റോഡിലൂടെ സെപ്ടിക് ടാങ്കിലെ മലിനജലം പരന്നൊഴുകുകയാണ്. മൂക്കുതുളച്ച് കയറുന്ന ദുർന്ധവും. പാസ്‌പോർട്ട് ഓഫീസ് – മാർക്കറ്റ് റോഡിൽ കേരള കൗമുദി ഓഫീസ് കെട്ടിടത്തിന് മുൻവശത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്നാണ് രാത്രികാലങ്ങളിൽ മലിനജലം ഒഴുക്കി വിടുന്നത്. ഒരുവതവണയല്ല, തുടർച്ചയായി ഇത് ആവർത്തിച്ചിട്ടും നഗരസഭ കണ്ടഭാവം നടിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ കറുത്ത നിറത്തിലുള്ള മലിനജലം റോഡിലേക്കും ഓടകളിലേക്കും ഒഴുകുന്നതിനാൽ ഇതുവഴി കാൽനടയാത്ര പോലും…

Read More

ജലജന്യ രോഗങ്ങള്‍ പടരുന്നു : പകച്ച് ജില്ല

കോട്ടയം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഷിഗെല്ലയും കോട്ടയം ജില്ലയില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തം, വയറിളക്കം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. മാര്‍ച്ചില്‍ ജില്ലയില്‍ ഒരാള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പതിവ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധനകള്‍ കര്‍ശനമാക്കി. ഭക്ഷ്യശുചിത്വം ഉറപ്പാക്കുകയാണ് ഷിഗെല്ലയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിര്‍ജ്ജലീകരണം എന്നിവയാണ്…

Read More