പീരുമേട്: വാളാടിയിൽ ദേശീയ പാതയ്ക്ക് അരികിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി നിയന്ത്രിത ഫ്യൂസുകൾ മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി. കൊട്ടാരക്കര- ഡിണ്ഡുക്കൽ ദേശീയ പാതയോരത്തെ കെഎസ്ഇബിയുടെ ഫ്യൂസുകൾ മോഷ്ടിക്കാൻ ശ്രമം നടത്തിയ ആളെയാണ് പീരുമേട് താലൂക്ക് സപ്ലെ ഓഫീസർ ഗണേശനും യാത്രികരും ചേർന്നാണ് കൈയോടെ പിടികൂടിയത്.
ഇതു വഴിയാത്ര ചെയ്തിരുന്ന ഗണേശൻ ട്രാൻസ്‌ഫോർമറിന് സമീപം നിന്ന് ഇയാൾ ഫ്യൂസുകൾ ഊരി ചാക്കിലാക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാരുടെയും സഹയാത്രികരുടെയും സഹായത്തോടെ കൈയോടെ പിടികൂടുകയായിരുന്നു. വിവരമന്വേഷിക്കുകയും മറുപടി പറയാതിരുന്നതിനെ തുടർന്ന് മോഷ്ടാവാണെന്ന സംശയത്തിൽ പിടികൂടുകയായിരുന്നു. പ്രതിയെ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.