പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം, തിരുത്താനുള്ള നടപടികൾ തുടങ്ങി

കൊച്ചി: താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താൻ ഉള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പക്വതയോടെയും ഉത്തരംവാദിത്തത്തോടെയും മുന്നോട്ട് പോകും. ഇപ്പോൾ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവും ഇല്ല എന്നും ശ്വേത വ്യക്തമാക്കുന്നു. അതേ സമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമ വിധി…

Read More

മഞ്ജു പിള്ള മകളുടെ പ്രവൃത്തികൾ കാണുന്നില്ലേ

നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് വ്ലോഗർ ഷെഫീന പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ‘നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം’ എന്ന് പറഞ്ഞായിരുന്നു ഷെഫീനയുടെ വിമർശനം. ദയയുടെ പുതിയ ട്രാൻസിഷൻ വീഡിയോയ്ക്കെതിരെയായിരുന്നു വിമർശനം. ഒരു മകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദ പറഞ്ഞുകൊടുത്തൂടെ എന്നും വ്ലോഗർ മഞ്ജു പിള്ളയോടായി ചോദിച്ചിരുന്നു.   ‘മകളെ കയറൂരി വിട്ടിരിക്കുകയാണോ, ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണിപറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണ്. ഈ കാണിക്കുന്നതാണോ ഫെമിനിസം? ഇതാണോ…

Read More

ആക്ഷൻ കോമഡിയുമായി അഭിമന്യു തിലകനും ബിബിൻ ജോർജും; ‘പൊടിപൂര’ത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

അഭിമന്യു തിലകൻ, ബിബിൻ ജോർജ്, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പൊടിപൂരം. ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധർ, ശ്രീജിത്ത് രവി, സുധീർ സുകുമാരൻ, അങ്കിത് മാധവ്, നന്ദൻ ഉണ്ണി, അബിൻ ബിനോ, എൻ.എം. ബാദുഷ, അൻസാജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. ത്രികാൽ സ്റ്റുഡിയോസിന്റെ ബാനറിൽ പി. ശിവപ്രസാദ്, അമീർ കൊച്ചിൻ, നിവിൻ. ഡി എന്നിവർ ചേർന്ന് നിർമിക്കുന്ന ആക്ഷൻ…

Read More

ടൊവിനോ ചിത്രം ‘പള്ളിച്ചട്ടമ്പി’ ഒടിടിയിലേക്ക്

തിരുവനന്തപുരം : ടൊവിനോ തോമസ് ചിത്രം ‘പള്ളിച്ചട്ടമ്പി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ ജൂലൈ 24 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തീയേറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. 1950-60 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ പീരിയഡ് ചിത്രത്തിൽ കയാദു ലോഹറാണ് നായിക. സംവിധായകൻ ഡിജോ ജോസ് ആന്റണിയും സംഗീതസംവിധായകൻ ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി….

Read More

കുബേരൻ’ നായിക ഉമ ശങ്കരിക്ക് സ്തനാർബുദം

‘കുബേരൻ’ സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരിയായ നടി ഉമ ശങ്കരി സ്തനാർബുദ രോഗത്തോട് മല്ലിടുകയാണ്. ചികിത്സയുടെ പുതിയ വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് പങ്കുവച്ചത്. കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും നിലവിൽ എല്ലാ ദിവസവും ചികിത്സ സ്വീകരിക്കുകയാണെന്നും അറിയിച്ചു. ‘‘കീമോ/ഇമ്മ്യൂണോയുടെ രണ്ടാം ഘട്ടമാണ്, ഞാൻ ഓരോ ദിവസമായി മുന്നോട്ട് പോകുന്നു. കഠിനമായ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിക്കുകയാണ്. എനിക്ക് ശക്തി തോന്നുന്ന ദിവസങ്ങള്‍ ആഘോഷിക്കുകയാണ്. എപ്പോഴും എന്നോടൊപ്പം നിന്ന എന്റെ കുടുംബത്തിനും സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ…

Read More

വായനയുടെ ലോകം

ഫലപ്രദമായ വായന ആശയ രൂപവത്കരണത്തിന്റെ ഉറവിടവും അനന്ത വിജ്ഞാനത്തിലേക്കുള്ള പാതയുമാണ്. ജീവിത വിജയത്തിന് അർഥമുള്ള വായന വേണം. ആശയങ്ങൾ ഗ്രഹിക്കാനും ജീവിതത്തിൽ പകർത്താനും സാധിക്കണം. എത്ര വായിച്ചു എന്നതിലുപരി വായിച്ചവ വ്യക്തിയെയും സമൂഹത്തെയും എത്ര സ്വാധീനിച്ചു എന്നതാണ് പ്രധാനം. മാറ്റങ്ങളുടെ ചാലകശക്തിയും മനസ്സിന്റെ ആഹാരവുമാണ് വായന. ലോകം മാറ്റിമറിച്ച ചരിത്ര പുരുഷന്മാരെല്ലാം അതിരുകൾ ഭേദിച്ച വായനയുടെ ഉടമകളായിരുന്നു. ലോകം കൈയിലെടുത്ത് അമ്മാനമാടിയ നെപ്പോളിയൻ ബോണോപാർട്ടും ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തിയും സ്വതന്ത്ര ഭാരതത്തിന്റെ പിതൃപദവിയിലെത്തിയ മഹാത്മാ ഗാന്ധിയും…

Read More

മരണത്തോട് മല്ലിട്ട് 3 ഇഡിയറ്റ്സിലെ ഫുൻസുക് വ്ങ്ഡു

ലഡാക്കിന്റെ പരിസ്ഥിതി സംരക്ഷണത്തിനും അവകാശങ്ങൾക്കുമായി നിരാഹാര സമരം തുടരുന്ന പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുകിന് പിന്തുണയുമായി ‘3 ഇഡിയറ്റ്സ്’ താരം ഓമി വൈദ്യ. ചിത്രത്തിൽ ആമിർ ഖാൻ അവതരിപ്പിച്ച ‘ഫുൻസുക് വാങ്ഡു’ എന്ന വിഖ്യാത കഥാപാത്രം യഥാർഥ ജീവിതത്തിൽ സോനം വാങ്ചുകിനെ ആസ്പദമാക്കിയുള്ളതാണെന്ന് ഓർമിപ്പിച്ചാണ് താരം രംഗത്തെത്തിയത്. സമൂഹമാധ്യമത്തിൽ  പങ്കുവെച്ച പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയായിരുന്നു ഓമി വൈദ്യയുടെ പ്രതികരണം. ‘3 ഇഡിയറ്റ്സി’ലെ ‘ചതുർ രാമലിംഗം’ എന്ന തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ശൈലിയിൽ “ഹലോ ഇഡിയറ്റ്സ്…” എന്ന്…

Read More

ചിത്രം എഡിറ്റ് ചെയ്ത് മോശമാക്കിയവർക്കെതിരെ ഏതിനും കേസ് കൊടുക്കും-അന്ന രേഷ്മരാജൻ

സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ചിത്രം എഡിറ്റ് െചയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജൻ. വ്യാജ ചിത്രം പങ്കുവച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങളും നടി പുറത്തുവിട്ടു. ഇതിനു പിന്നിലുളള ആളുകൾക്കെതിരെ എത്രയും പെട്ടന്ന് നിയമനടപടി എടുക്കണമെന്ന് കേരള പൊലീസിനോടും സൈബർ സെല്ലിനോടും നടി ആവശ്യപ്പെട്ടിട്ടുണ്ട്. ‘‘എന്റെ സൽപ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെ, ഈ ചിത്രം അശ്ലീലകരവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് ലജ്ജാകരവും, അംഗീകരിക്കാനാവാത്തതും, എന്റെ സ്വകാര്യതയുടെയും അന്തസ്സിന്റെയും…

Read More

ജനനായകന്’ വേണ്ടി മകൻ വഴിമാറും; ജേസൺ സഞ്ജയ്‌യുടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചേക്കും

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌യുടെ സംവിധാന അരങ്ങേറ്റ ചിത്രമായ ‘സിഗ്മ’യുടെ റിലീസ് മാറ്റിയേക്കും. ജുലൈ 31-നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സെൻസർ ബോർഡിന്റെ തടസ്സങ്ങൾ നീങ്ങി വിജയ് ചിത്രം ‘ജനനായകൻ’ റിലീസിനൊരുങ്ങവെയാണ് ‘സിഗ്മ’ റിലീസ് മാറ്റിയേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്. ജൂലൈ 24-നാണ് ‘ജനനായകൻ’ റിലീസ്. വിജയ് ചിത്രവുമായുള്ള ക്ലാഷ് ഒഴിവാക്കാനാണ് ‘സിഗ്മ’യുടെ റിലീസ് മാറ്റാനുള്ള നീക്കം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഓഗസ്റ്റിൽ ‘സിഗ്മ’ തിയേറ്ററിൽ എത്തിക്കാനാണ് നീക്കം. അതിനിടെ, ജേസൺ…

Read More

മുൻപ് അച്ഛൻ മോഹൻലാലിന്റെ മകൻ, ഇന്ന് വിസ്മയയ്ക്കൊപ്പം മകൾ ബി​ഗ് സ്ക്രീനിൽ

ചില നടന്മാർ അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും അവരുടെ മുഖം പ്രേക്ഷകരുടെ മനസിലങ്ങനെ കിടക്കും. പ്രത്യേകിച്ച് പഴയകാല താരങ്ങൾ. അക്കൂട്ടത്തിലൊരാളാണ് നടൻ അനു ആനന്ദ്. ഒരുപക്ഷേ പേര് കേട്ടാൽ മനസിലാകണമെന്നില്ല. ‘സൂര്യഗായത്രി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച താരം. അതാണ് അനു ആനന്ദ്. ഒരുകാലത്ത് നെ​ഗറ്റീവ് റോളുകളും മകൻ, അനുജൻ വേഷങ്ങളും ചെയ്ത് മലയാള സിനിമയിൽ തിളങ്ങിയ അനുവിന്റെ മകൾ ആദിത്യ ലക്ഷ്മി വെള്ളിത്തിരയിലേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ്…

Read More