വൈദ്യുതി പ്രതിസന്ധി: സംസ്ഥാന സർക്കാരിനെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ ഇപ്പോൾ വിമർശിക്കാനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പ്രതിസന്ധിക്ക് മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത്തരമൊരു വൈദ്യുതി പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന ചോദ്യത്തിന്, കഴിഞ്ഞ പത്ത് വർഷത്തിനിടെ എന്തൊക്കെ സംഭവിച്ചുവെന്നതിന്റെ കണക്കും പറയണമെന്ന് സുരേഷ് ഗോപി മറുപടി നൽകി.
സംസ്ഥാന സർക്കാരിനെ വിമർശിക്കണമെന്ന തരത്തിലുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സർക്കാരിനെ വിമർശിക്കാനുള്ള സമയമായിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *