രസികൻ അച്ചായനായി നിവിൻ പോളി

ബെത്ലഹേം കുടുംബ യൂണിറ്റ് പുതിയ ഗാനം

 

നിവിൻ പോളി – മമിത ബൈജു ചിത്രം ബെത് ലഹേം കുടുംബ യൂണിറ്റിലെ രണ്ടാം ഗാനം പുറത്ത്. വിഷ്ണു വിജയ് ഈണമിട്ട് സുഹൈൽ കോയയുടെ വരികളുമായി എത്തിയ ഗാനം ആലപിക്കുന്നത് കപിൽ കപിലനാണ്. രസികൻ രംഗങ്ങളുമായാണ് ഗാനം എത്തിയിരിക്കുന്നത്.പൂർണമായും ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആണ് ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ ബെത് ലഹേം കുടുംബ യൂണിറ്റ്. അങ്കമാലി, മഞ്ഞാലി, കറുകുറ്റി ഭാഗങ്ങളിലെ ആളുകളുടെ ജീവിതത്തിൽനിന്നാണ് ഇക്കുറി സംവിധായകൻ ഗിരിഷ് എ.ഡി സിനിമ ഒരുക്കുന്നത്.

 

റോം – കോം ജോണറിൽ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളിൽ ചിരിയുത്സവം തന്നെ തീർക്കും എന്നാണ് പ്രതീക്ഷ.സൂപ്പർ ഹിറ്റായ ‘പ്രേമലു’വിനുശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന.സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയ താരനിര അണിനിരക്കുന്നു.ഛായാഗ്രഹണം: അജ്‌മൽ സാബു.ആഗസ്റ്റ് 21ന് ഭാവന റിലീസ് പ്രദർശനത്തിന് എത്തിക്കും.പി.ആർ.ഒ: ആതിര ദിൽജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *