ജനങ്ങളെ കേള്‍ക്കാന്‍ സിപിഐഎം. എല്ലാ ജനങ്ങളുടെയും അഭിപ്രായം തേടാന്‍ തീരുമാനം. വാട്‌സാപ്പിലൂടെയും മെയില്‍ വഴിയും അഭിപ്രായങ്ങള്‍ അറിയിക്കാം. മാധ്യമ പ്രവര്‍ത്തകര്‍ക്കും അഭിപ്രായം അറിയിക്കാം. വര്‍ത്തമാനകാലത്തിന്റെ സവിശേഷതകള്‍ കൂടി കണക്കിലെടുത്ത് എങ്ങനെ മുന്നോട്ടു പോകാമെന്ന് ചര്‍ച്ചചെയ്യും.പുതുവഴികള്‍ എന്ന പേരില്‍ പുതിയ ഓണ്‍ലൈന്‍ ജിമെയില്‍ സംവിധാനം ഏര്‍പ്പെടുത്തി.puthuvazhikal@gmail.com എന്ന ഐഡിയിലും 79947 77168 എന്ന വാട്‌സാപ്പ് നമ്പറിലും അഭിപ്രായങ്ങള്‍ അറിയിക്കാം.ഇങ്ങനെ ഒരു പരാജയം കേരളത്തില്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല.സംസ്ഥാന കമ്മിറ്റിക്ക് തോല്‍വി മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ഇത് സ്വയം വിമര്‍ശന പരമായി ഉള്‍ക്കൊള്ളുന്നു. വലതുപക്ഷ സ്വാധീനം കേരളത്തിന്റെ ചിന്താമണ്ഡലത്തില്‍ വ്യാപിച്ചു. ചില പരമ്പരാഗത തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല.അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. 30 മണ്ഡലങ്ങളില്‍ ബിജെപി വോട്ട് യുഡിഎഫിന് നല്‍കി.ചില മണ്ഡലങ്ങളില്‍ ബിജെപിക്ക് ജയിക്കാന്‍ യുഡിഎഫും വോട്ട് നല്‍കി. കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിട്ടാണ് പിണറായിയെ വിമര്‍ശിച്ചതെന്ന് രാഹുല്‍ ഗാന്ധി തന്നെ ഇന്ത്യ മുന്നണി യോഗത്തില്‍ പറഞ്ഞു. വി.ഡി സതീശന്റെ മംഗലുരു സന്ദര്‍ശനം എന്തിനാണെന്ന് പല മേഖലയില്‍ നിന്നും ചോദ്യമുയര്‍ന്നു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സര്‍വകലാശാലകളെ പൂര്‍ണമായും കാവിവത്കരണത്തിലേക്ക് നയിക്കുന്നു. അതിന് കൂട്ടുനില്‍ക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. ഇത് യുഡിഎഫ് ബിജെപി ഡീല്‍ വ്യക്തമാക്കുന്നതാണ്.3 സീറ്റില്‍ ബിജെപി ജയിച്ചത് അതീവ ഗുരുതരം.സ്വത്വ രാഷ്ട്രീയ ചിന്തകള്‍ മുന്നോട്ടുവയ്ക്കുന്നത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ വര്‍ഗീയമായി കൂട്ടുച്ചേര്‍ക്കുന്ന ശ്രമങ്ങള്‍ നടക്കുന്നു. എല്ലാ വിഭാഗങ്ങളില്‍ നിന്നും എല്‍ഡിഎഫിന് വോട്ട് നഷ്ടപ്പെട്ടു. ഏതെങ്കിലും ഒരു വിഭാഗം പൂര്‍ണ്ണമായി ഒന്നിച്ച് പരാജയപ്പെടുത്തിയെന്ന് പറയാന്‍ സാധിക്കില്ല. എസ്‌ഐആര്‍ ന്യൂനപക്ഷങ്ങള്‍ക്കുണ്ടാക്കിയ ആശങ്ക ലീഗ്-ജമാഅത്തെ ഇസ്ലാമി-കോണ്‍ഗ്രസ് കൂട്ടുകെട്ട് നല്ലപോലെ ഉപയോഗിച്ചു. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ ചേരിയില്‍ നിന്ന് മാറ്റാന്‍ ഇത് കാരണമായി. മതത്തെ ഉപയോഗിച്ച് വര്‍ഗീയ ചേരിതിരിവിന് ലീഗ് ശ്രമിച്ചു.മതനിരപേക്ഷ ഉള്ളടക്കത്തെ സ്വീകരിക്കുന്ന സമീപനമായിരുന്നു മുന്‍പ് ലീഗിന്. ഗുണഭോക്താക്കളെന്ന നിലയില്‍ കോണ്‍ഗ്രസും അതിന്റെ കൂടെ നില്‍ക്കുന്നു. ഇത് കേരളത്തില്‍ ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ജനങ്ങളെ കബളിപ്പിക്കാന്‍ വലിയ വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നല്‍കി. അതിന്റെ കൊള്ളത്തരങ്ങള്‍ ഓരോന്നായി പുറത്തുവരുന്നു. വലിയ രീതിയിലുള്ള പണം കോണ്‍ഗ്രസും ബിജെപിയും തെരഞ്ഞെടുപ്പില്‍ ഒഴുക്കി.ചില ഇടങ്ങളില്‍ ലോണ്‍ അടയ്ക്കുന്ന നില വരെ സ്വീകരിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പോരായ്മ ഉണ്ടായി.മാധ്യമങ്ങളുടെ കള്ള പ്രചാരവേലയെ പ്രതിരോധിക്കാനും സാധിച്ചില്ല. പയ്യന്നൂര്‍,തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച. കണ്ണൂര്‍ ജില്ലാ കമ്മിറ്റി തന്നെ സ്വയം വിമര്‍ശനമായി ഉന്നയിച്ചു. അത് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നു. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ശക്തമായ നിലപാട് പാര്‍ട്ടി സ്വീകരിച്ചിരുന്നു.മുസ്ലിം വിരുദ്ധ പ്രസ്താവനയെ ശക്തമായി പ്രതിരോധിച്ചില്ലെന്ന് പൊതു ബോധം ഉണ്ടായി. ഈ സംശയം ദുരീകരിക്കുന്ന ഇടപെടല്‍ നടത്തുന്നതില്‍ വീഴ്ച ഉണ്ടായി. അയ്യപ്പ സംഗമം സംഘടിപ്പിച്ചത് സര്‍ക്കാരാണെന്ന പ്രചാരണം ജനങ്ങളില്‍ ആശയ കുഴപ്പമുണ്ടാക്കി. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തെറ്റ്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയായ പത്മകുമാറിനെ ആദ്യം മുതലേ മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ ആരോപണം വന്ന ഉടനെ നടപടി എടുത്തില്ല എന്ന പ്രചാരണം തെരഞ്ഞെടുപ്പില്‍ ബാധിച്ചു.ബന്ധു നിയമനം : ബന്ധുവല്ല രാജി വെക്കേണ്ടത് മന്ത്രിയാണ്. യുഡിഎഫ് സര്‍ക്കാരിന് ഒരു നെഹ്‌റുവിയന്‍ നിലപാടുമില്ല. തികഞ്ഞ വലതുപക്ഷ നിലപാട് മാത്രമാണുള്ളത്. എല്ലാ മേഖലയിലും സ്വകാര്യവല്‍ക്കരണം പ്രഖ്യാപിക്കുന്നു. നടപടി നേരിട്ട ഐഎഎസുകാരെ തിരിച്ചെടുത്തത് വലിയ തെറ്റല്ല. ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ കഴിയുന്ന വകുപ്പില്‍ മേധാവിയാക്കി. സംഘപരിവാര്‍ നിലപാട് സ്വീകരിക്കുന്നവരാണ് അവരെന്ന് വാര്‍ത്തകളിലൂടെ മനസ്സിലാക്കുന്നു.യുഡിഎഫ് അധികാരത്തില്‍ വന്ന് ഇതുവരെ 5 പേര്‍ വന്യജീവി ആക്രമണത്തിന് ഇരയായി. എന്നാല്‍ ലാഘവത്തോടെയാണ് മന്ത്രി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മന്ത്രിയെ മാറിയിട്ടുള്ളൂ ആനയും ഉദ്യോഗസ്ഥരും മാറിയിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്. കരുവന്നൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുകയാണ്. എന്നാല്‍ അവിടെ പാര്‍ട്ടിയെ തന്നെ പ്രതിയാക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം നടത്തേണ്ടിവരും. പത്തുകൊല്ലമായില്ലേ മാറ്റം വേണ്ടേ എന്ന സാഹിത്യകാരന്മാരുടെ നിലപാടും സ്വാധീനം ചെലുത്തി. ഭരണത്തെക്കുറിച്ച് പൊതുവേ മതിപ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഭരണത്തിന്റെ ഭാഗമായിട്ടുള്ള ചില മേഖലകളില്‍ അസംതൃപ്തി ഉണ്ടായി.വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തെ ഞങ്ങളെല്ലാം എതിര്‍ത്തിട്ടുണ്ട്. ഞങ്ങള്‍ വേണ്ടത്ര മറുപടി പറഞ്ഞില്ലെന്ന പ്രചാരണത്തിനാണ് മുന്‍തൂക്കം ഉണ്ടായത്. വെള്ളാപ്പള്ളിയുടെ ഒരു വര്‍ഗീയ നിലപാടിനോടും യോജിപ്പില്ല. തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയത് ജില്ലാ കമ്മിറ്റി. അവരാണ് സ്വയം വിമര്‍ശനം നടത്തി സംസ്ഥാന കമ്മിറ്റിയില്‍ നല്‍കിയത്. ആ നിഗമനത്തെ അംഗീകരിക്കുകയാണ് സംസ്ഥാന കമ്മിറ്റി ചെയ്തത്. അത് വ്യക്തിപരമല്ല സംഘടനാപരമായ കാര്യം.പയ്യന്നൂരിലേത് ആഴത്തില്‍ പരിശോധിക്കേണ്ട വിഷയം. സംഘടന തലത്തിലെ വിഭാഗീയത പരിശോധിക്കേണ്ടതുണ്ട്. ടി.കെ ഗോവിന്ദനേയും ജി സുധാകരനേയും നയിച്ചത് പാര്‍ലമെന്ററി വ്യാമോഹമെന്നും അദ്ദേഹം വിമര്‍ശിച്ചു.