‘നിരാശജനകമായ വിധി, നിയമപോരാട്ടം തുടരും; മുന്‍കൂര്‍ ജാമ്യം ഒന്നിന്റെയും അവസാനമല്ല’; എഡി തോമസ്

വിധി നിരാശജനകമെന്നും, നിയമ പോരാട്ടം തുടരുമെന്നും ഗണ്‍മാന്‍മാരുടെ മര്‍ദ്ദനത്തിനിരയായ എഡി തോമസ് എംഎല്‍എ. വകുപ്പുകള്‍ ചുമത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. കോടതിയുടെ മുന്‍ ഇടപെടലുകള്‍ കൂടി പരിശോധിക്കണമെന്നും എഡി തോമസ് ആവശ്യപ്പെട്ടു. പല കാര്യങ്ങളും തുറന്ന് പറയാനുണ്ട്. നീതി ന്യായ വ്യവസ്ഥയോട് ബഹുമാനം ഉള്ളത് കൊണ്ട് അതിന് മുതിരുന്നില്ലെന്ന് എഡി തോമസ് പറഞ്ഞു.മുന്‍കൂര്‍ ജാമ്യം ഒന്നിന്റെയും അവസാനമല്ല. എസ്‌ഐടിയുടെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി കാണുന്നില്ല. പ്രോസിക്യൂട്ടര്‍ ഇടത് സര്‍ക്കാര്‍ കാലത്ത് നിയോഗിപ്പെട്ടത്. മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് എഡി തോമസ് പറഞ്ഞു. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. വിധിയില്‍ കടുത്ത നിരാശയുണ്ട്. നിയമവിദ?ഗ്ദരുമായി ആലോചിച്ച് തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എഡി തോമസ് വ്യക്തമാക്കി.ജഡ്ജിയുടെ പശ്ചാത്തലം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍കുര്യാക്കോസിന്റെ പ്രതികരണം. ബഹുമാനം ഉള്ളത് കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്ന് അജയ് കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സന്ദീപ് എസ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് അഞ്ച് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐപിസി 308 നിലനില്‍ക്കില്ലെന്ന് കോടതി വ്യകത്മാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *