കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ കപ്പലില്‍ ‘ഐ ലവ് പാകിസ്താന്‍’ എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മാണം പുരോഗമിക്കുന്ന കപ്പലില്‍, ഐ ലവ് പാകിസ്താന്‍ എന്നെഴുതിയ സംഭവത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. യുകെ കമ്പനിയ്ക്കായി നിര്‍മ്മിക്കുന്ന കപ്പലിലാണ് എഴുത്ത് പ്രത്യക്ഷപ്പെട്ടത്. കേസില്‍ 162 പേരുടെ മൊഴിയെടുത്തു. ബ്രിട്ടനിലെ നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിങ്ങിനായി 2025 ല്‍ നിര്‍മാണം ആരംഭിച്ച കപ്പലിലാണ് ഐ ലവ് പാകിസ്ഥാന്‍ എന്ന എഴുത്ത് പ്രത്യക്ഷപെട്ടത്. രണ്ടാഴ്ച മുന്‍പാണ് എഴുത്ത് ശ്രദ്ധയില്‍പെട്ടത്. പിന്നാലെ ഷിപ്പിയര്‍ഡ് അധികൃതര്‍ എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കി.പ്രാഥമിക അന്വേഷണത്തിന് ശേഷം BNS 152 പ്രകാരം കേസ് എടുത്തു. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് BNS 152. എഴുതിയ ഭാഗത്ത് സിസിടിവി ഉണ്ടായിരുന്നില്ല. ഇവിടെ ജോലി ചെയ്ത ആളുകളെ കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുന്‍പും കൊച്ചിന്‍ ഷിപ്യാര്‍ഡ് കേന്ദ്രികരിച്ച് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ തേടിയിട്ടുണ്ട്.കേന്ദ്ര വ്യവസായ സുരക്ഷാ സേനയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഈ സംഭവത്തെക്കുറിച്ച് അതീവ ജാഗ്രതയോടെയാണ് അന്വേഷിക്കുന്നത്. യുകെ ആസ്ഥാനമായുള്ള ‘നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിംഗ്’ കമ്പനിക്ക് വേണ്ടി നിര്‍മ്മിക്കുന്ന കൊമേഴ്സ്യല്‍ സര്‍വീസ് ഓപ്പറേഷന്‍ വസലിലാണ് ഈ എഴുത്ത് കണ്ടെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *