. 2500 രൂപയുടെ ടിക്കറ്റിന് വെറും 538 രൂപ, യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സര്‍വീസ്

തിരുവനന്തപുരം: വനിതാ യാത്രക്കാര്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം നടപ്പിലാക്കിയതിന് പിന്നാലെ വീണ്ടും വന്‍ പ്രഖ്യാപനവുമായി കെ.എസ്.ആര്‍.ടി.സി. ദക്ഷിണേന്ത്യയിയെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് സര്‍വീസ് വെള്ളിയാഴ്ച ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ സൂപ്പര്‍ഫാസ്റ്റ് സര്‍വീസാണ് ആരംഭിക്കുന്നത്. കുറഞ്ഞ നിരക്കാണ് ബസ് ടിക്കറ്റിന് എന്നതാണ് പദ്ധതിയെ ജനപ്രിയമാക്കുന്നത്. സ്വകാര്യ സര്‍വീസുകള്‍ 800 രൂപ മുതല്‍ 2499 വരെ വിവധ തരം ബസുകള്‍ക്ക് ഈടാക്കുമ്പോള്‍ 538 രൂപ മാത്രമാണ് കെ.എസ്.ആര്‍.ടി.സി നിരക്ക്.

  • പ്രവര്‍ത്തന ചുമതല നെയ്യാറ്റിന്‍കര ഡിപ്പോയ്ക്ക്
    വെള്ളി, ശനി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നത്. വൈകിട്ട് നാലരയ്ക്കാണ് ബസ് പുറപ്പെടുക. ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് മൂന്നിന് തിരികെയും സര്‍വീസ് നടത്തും. നെയ്യാറ്റിന്‍കര ഡിപ്പോയ്ക്കാണ് ബസ് സര്‍വീസിന്റെ പ്രവര്‍ത്തന ചുമതല. തിരുവനന്തപുരം, പാപ്പനംകോട്, നെയ്യാറ്റിന്‍കര, പാറശാല, കളിയിക്കാവിള, നാഗര്‍കോവില്‍, തിരുനെല്‍വേലി, മധുര, ത്രിച്ചി, തഞ്ചാവൂര്‍ എന്നിവിടങ്ങള്‍ വഴിയാണ് സര്‍വീസ്.
    നിലവില്‍ തെക്കന്‍ കേരളത്തില്‍ ചങ്ങനാശേരിയില്‍ നിന്ന് മാത്രമാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നത്. സൂപ്പര്‍ ഡീലക്‌സ് ബസാണ് ഈ റൂട്ടില്‍ ഓടുന്നത്. 890 രൂപയാണ് നിരക്ക്. കെ.എസ്.ആര്‍.ടി,സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *