സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂര്‍ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ മുന്നറിയിപ്പ്. നാളെയും 8 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.രാജ്യത്ത് ഇടവപ്പാതി (മണ്‍സൂണ്‍) വീണ്ടും ശക്തിപ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ഒരാഴ്ചക്കാലം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായിരിക്കും ഏറ്റവും ശക്തമായ മഴ പെയ്യാന്‍ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ജൂണ്‍ 23 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും കനത്ത മഴ പെയ്‌തേക്കാം. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നീ പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ കര്‍ണാടകയില്‍ ജൂണ്‍ 21 മുതല്‍ 25 വരെയും, കര്‍ണാടകയുടെ വടക്കന്‍ – തെക്കന്‍ ഉള്‍പ്രദേശങ്ങളില്‍ ജൂണ്‍ 22, 23 തീയതികളിലും അതിശക്തമായ മഴയുണ്ടായേക്കും. ഇതിനുപുറമെ, ലക്ഷദ്വീപില്‍ ജൂണ്‍ 21-ഓടെ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.