തമിഴ്നാട് തിരുവള്ളൂരില്‍ അമോണിയം ചോര്‍ച്ച; ഏഴ് മരണം 40തോളം പേര്‍ ആശുപത്രിയില്‍

തമിഴ്നാട് തിരുവള്ളൂരില്‍ അമോണിയം ചോര്‍ച്ചയെ തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. ഏഴ്പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നാല്‍പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയപാളയത്തുള്ള സെന്റ് പീറ്റേഴ്സ് ബൗള്‍ പ്രോസസിംഗ് ആന്‍ഡ് എക്സ്പോര്‍ട്ടിംഗ് കമ്പനിയിലാണിപ്പോള്‍ അപകടം നടന്നത്. മത്സ്യ സംസ്‌കരണ യൂണിറ്റിലാണ് അമോണിയം ചോര്‍ച്ചയുണ്ടായത്.തിരുവള്ളൂരിലെ രണ്ട് മെഡിക്കല്‍ കോളജുകളിലായാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടം നടന്ന സമയത്ത് 60ലധികം ആളുകള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. നിലവില്‍ സ്റ്റാന്‍ലി മെഡിക്കല്‍ കോളജിലുള്ള ഒരാളുടെ നില ഗുരുതരമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *