രാജ്യസഭാ കാലാവധി പൂര്‍ത്തിയായി; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു

ന്യൂഡല്‍ഹി: രാജ്യസഭാ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍. രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചു. മൂന്നാം മോദി മന്ത്രിസഭയില്‍ ന്യൂനപക്ഷകാര്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു ജോര്‍ജ് കുര്യന്‍. ഇനി അദ്ദേഹം സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് സൂചന.
കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 2024ലാണ് ജോര്‍ജ് കുര്യനെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്. മദ്ധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിച്ചെങ്കിലും തോറ്റു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍, ദേശീയ നിര്‍വാഹക സമിതിയംഗം, കോര്‍കമ്മിറ്റിയംഗം, പാര്‍ട്ടി വക്താവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *