
തീരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉള്‍പ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബില്‍ പാസായാലും വില്പനക്ക് അനുമതി നല്‍കില്ലെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയില്‍ എത്തിക്കണമെങ്കില്‍ എക്‌സൈസിന്റെ അനുമതി ആവശ്യമാണെന്നും സര്‍ക്കാര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികള്‍ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.
നികുതി ഘടന ഉടന്‍ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവില്‍ മുഖ്യമന്ത്രി വി ഡി സതീശനുള്ളത്. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിര്‍പ്പ് ഉയര്‍ത്തിയിരുന്ന എക്‌സൈസ് മന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. അതിനിടെ, വിവാദ മദ്യനയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ വി എം സുധീരന്‍ തുറന്നടിക്കുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് പിന്‍വലിക്കണമെന്നും ധനബില്ലില്‍ നികുതി ഘടന പാടില്ലെന്നും സുധീരന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.