
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിര്‍ണായക യോ?ഗം നാളെ ചേരും. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷന്‍ ഈ സിറ്റിംഗില്‍ വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോള്‍ കെഎസ്ഇബിയെ കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു. വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികള്‍ ശരിയാകുന്നില്ലെന്നായിരുന്നു റെഗുലേറ്ററി കമ്മീഷന്റെ വിമര്‍ശനം. തുടര്‍ന്ന് കെഎസ്ഇബിയോട് കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അപേക്ഷ പരി?ഗണിക്കുന്നത്.
അതെസമയം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. ജൂണ്‍ 30 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതല്‍ 12 വരെ മിതമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. മണ്‍സൂണ്‍ വേണ്ടത്ര ശക്തി പ്രാപിക്കാത്തതാണ് വൈദ്യുതി പ്രതിസന്ധിയ്ക്ക് പ്രധാന കാരണം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ‘സ്വാപ്പ്’ കരാര്‍ പ്രകാരം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ടതുണ്ട്. ഇത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണെന്നും മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ നിയമസഭയില്‍ ചൂണ്ടിക്കാട്ടി.