അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ മൗനം വെടിഞ്ഞ് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല ദാസ്. രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. സംഭാവക്കൊള്ളയുമായി ബന്ധപ്പെട്ട് നിര്‍ണായക ട്രസ്റ്റ് യോഗത്തിന് മുന്നോടിയായാണ് പ്രതികരണം.
‘രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അതീവ ദുഃഖിതനാണ്. ഇതിന് പിന്നില്‍ ആരായിരുന്നാലം കടുത്ത നടപടി വേണം. ശ്രീരാമനെതിരായി ഇത്തരത്തില്‍ ഒരു തെറ്റ് ചെയ്തതിനും ഭക്തര്‍ക്ക് വേദന ഉണ്ടാക്കിയതിനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുനന്നു. ദശലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികളുടെ കാര്യമാണിത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കോവേണ്ടി ശ്രീരാമനെ ഉപയോഗിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു’, അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ട്രസ്റ്റ് യോഗം നടക്കുന്നത്. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചയാകും. സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ട്രസ്റ്റ് അംഗങ്ങളായ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയും ട്രംസ്റ്റ് അംഗമായ അനില്‍ മിശ്രയും രാജിവെച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.