കശുഅണ്ടി അഴിമതിക്കേസില്‍ ഹൈക്കോടതി: ‘വ്യവസായസെക്രട്ടറിതുടരാന്‍ യോഗ്യനല്ല’

 

കൊച്ചി:കശുഅണ്ടിഇറക്കുമതിഅഴിമതിക്കേസില്‍വ്യവസായവകുപ്പ് സെക്രട്ടറികെ.ബിജുജുഡിഷ്യറിയെഅവഹേളിച്ചെന്ന് വിമര്‍ശിച്ചഹൈക്കോടതികോടതിയലക്ഷ്യനോട്ടീസയച്ചു.കേസെടുക്കാതിരിക്കാന്‍കാരണമുണ്ടെങ്കില്‍വെള്ളിയാഴ്ചനേരിട്ട് ഹാജരായിബോധിപ്പിക്കണം.മാപ്പപേക്ഷസ്വീകാര്യമല്ല. തുടരാന്‍ യോഗ്യനല്ലെന്നും വിമര്‍ശിച്ചു.
മുഖ്യപ്രതിയായഐ.എന്‍.ടി.യു.സിനേതാവ് ആര്‍.ചന്ദ്രശേഖരനെവിചാരണചെയ്യാന്‍അനുമതിനല്‍കിബിജുഇറക്കിയഉത്തരവില്‍കോടതിയെകുറ്റപ്പെടുത്തുന്നപരാമര്‍ശങ്ങളുണ്ടായിരുന്നു.ഇതാണ് ചൊടിപ്പിച്ചത്.അനുമതിനല്‍കുന്നത് കോടതിയുടെനിര്‍ബന്ധംകൊണ്ടാണെന്നുംപ്രതികള്‍ക്ക് അപ്പീലിന് അവസരമുണ്ടെന്നുംഉത്തരവിലുണ്ടായിരുന്നു.മനസിരുത്തിയല്ലഉത്തരവെന്നുംപറഞ്ഞിരുന്നു.ആര്‍.ചന്ദ്രശേഖരന്‍ഇതുസംബന്ധിച്ച് ഉടന്‍വാര്‍ത്താസമ്മേളനവുംനടത്തി. പ്രോസിക്യൂഷന് അനുമതിനല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് കോടതിപറഞ്ഞു.സി.ബി.ഐയുടെഅപേക്ഷപുനഃപരിശോധിക്കണമെന്നാണ് ഉത്തരവിട്ടത്.അപ്പീലിനുള്ളഅവകാശംതടഞ്ഞിട്ടുമില്ല.എന്നിട്ടുംവ്യവസായസെക്രട്ടറിഅനാവശ്യമെഴുതി.അത് പ്രതികളെസഹായിക്കുന്നനിലപാടാണ്. വിവാദഉത്തരവ് റദ്ദാക്കണമെന്നുംകെ.ബിജുവിനെതിരെനടപടിസ്വീകരിക്കണമെന്നുംകേസിലെപരാതിക്കാരനായകടകംപള്ളിമനോജ് ഉപഹര്‍ജിനല്‍കിയിരുന്നു.ഇതാണ് പരിഗണിച്ചത്.
വകുപ്പ് ഭരിക്കുന്നത് പ്രതിയോ
ഉദ്യോഗസ്ഥനിലൂടെ പ്രതിയാണ് വ്യവസായ വകുപ്പിന്റെ ഭരണം നടത്തുന്നതെന്ന് കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് പരാതിക്കാരനേക്കാള്‍ മുമ്പ് പ്രതിക്ക് നല്‍കി. പ്രതി എഴുതി നല്‍കിയ പരാമര്‍ശങ്ങളാണോ ഉള്‍പ്പെടുത്തിയതെന്ന് സംശയിക്കണം. ഈ മണ്ടത്തരം പുതിയ സര്‍ക്കാരും മുഖ്യമന്ത്രിയും അറിഞ്ഞിരിക്കണമെന്നില്ല. ഇത്തരം ഉദ്യോഗസ്ഥരെ തുടരാന്‍ അനുവദിക്കരുത്. അച്ചടക്ക നടപടിയുണ്ടാകണം. പ്രോസിക്യൂഷന്‍ അനുമതി മൂന്നുവട്ടം നിരസിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്തതിനേക്കാള്‍ വഷളായ കാര്യമാണ് ബിജു ചെയ്തത്.
വിവാദ ഉത്തരവ് റദ്ദാക്കി
ജൂലായ് രണ്ടിലെ ഉത്തരവ് റദ്ദാക്കിയതായി അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു അറിയിച്ചു. വിവാദ പരാമര്‍ശങ്ങള്‍ നീക്കി ജൂലായ് 6നിറക്കിയ പുതിയ ഉത്തരവും ഹാജരാക്കി. മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ ഉത്തരവ് ഹാജരാക്കാന്‍ സമയം തേടിയിരുന്നു. നാലു ദിവസം കൊണ്ട് മനസിരുത്തിയ ഉത്തരവുണ്ടായതെങ്ങനെയെന്ന് കോടതി ചോദിച്ചു. തന്റെ ഇടപെടലുണ്ടായെന്ന് എ.ജി. അറിയിച്ചു. ജൂലായ് രണ്ടിലെ ഉത്തരവ് കോടതി അലക്ഷ്യ, അച്ചടക്ക നടപടികള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് കോടതി വിലക്കി. എ.ജിയുടെ ഇടപെടല്‍ സത്യസന്ധമാണെന്നും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *