പത്തനംതിട്ട: അപകടകരമായ രീതിയിൽ വാഹനം ഓടിച്ച പൊലീസ് സംഘത്തെ മൈലപ്ര സ്റ്റാൻഡിലെ പിങ്ക് ഓട്ടോറിക്ഷ ഡ്രൈവറായ യുവതി പിൻ തുടർന്ന് തടഞ്ഞ ത് ജീപ്പ് ഡ്രൈവർക്ക് അസുഖമെന്ന് കരുതി. മദ്യ ലഹരിയിൽ വാഹനത്തിൽ നിന്നും ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഡ്രൈവറെന്ന് ഓട്ടോറിക്ഷാ ഡ്രൈവർശോഭ പറഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ടു പേർ ഇറങ്ങി ഓടാൻ ശ്രമിച്ചു. സംഭവം കണ്ട് സമീപത്തുണ്ടായിരുന്ന ബസ് ഡ്രൈവർമാരും ഇവിടേക്ക് എത്തി. അവരാണ് 100ൽ വിളിച്ച് പൊലീസിനെ വിവരം അറിയിച്ചത്. ഓട്ടോയിൽ യാത്രക്കാരുണ്ടായിരുന്നതിനാൽ അവരെ വിടാനായി അവിടെനിന്നും തനിക്ക് പോകേണ്ടി വന്നു. പീന്നിട് പൊലീസെത്തിയാണ് മദ്യപിച്ചവരെ കൊണ്ടുപോയത്. നിയമലംഘനം നടത്തുമ്പോൾ അത് കണ്ടെത്തി തിരുത്തേണ്ടവർ ഇങ്ങനെ കാണിക്കുന്നത് ഏറെ വിഷമകരമാണ്. അവർ നമ്മളെ സംരക്ഷിക്കേണ്ടവരല്ലേ, ഇങ്ങനെ ചെയ്യാമോ എന്നും യുവതി ചോദിച്ചു.
ജീപ്പ് ഡ്രൈവർക്ക് അസുഖമെന്ന് കരുതിയാണ് തടഞ്ഞതെന്ന് യുവതി