കോഴിക്കോട് ∙ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്നു വീണു. ക്ലോക് ടവറാണ് രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് വീണത്. ആളപായമില്ല. അപകടത്തെ തുടർന്ന് 1,2,3 പ്ലാറ്റ് ഫോമിലെ വൈദ്യുതി റദ്ദാക്കി. ട്രെയിൻ സർവീസുകൾ വൈകുന്നു.റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന് ഇടയിലാണ് മറുവശത്തുള്ള പഴയ കെട്ടിടം തകർന്നു വീണത്. വൈദ്യുത ലൈനിന് മുകളിലേക്കാണ് കെട്ടിടം വീണത്. അപകടമുണ്ടായപ്പോള്‍ സ്റ്റേഷനിൽ ഒരു പാസഞ്ചർ ട്രെയിൻ നിർത്തി ഇട്ടിരിക്കുകയായിരുന്നു.