അസ്ഥികൂടം കട്ടിലില്‍; തലയോട്ടി തറയില്‍; ജനലിലൂടെ അകത്ത് കയറി മൃതദേഹത്തില്‍ നിന്ന് മാംസം കടിച്ചെടുത്ത് നായ

തിരുവനന്തപുരം: അടച്ചിട്ട വീടിനുള്ളില്‍ വയോധികന്റെ മൃതദേഹം നായ കടിച്ച നിലയില്‍ കണ്ടെത്തി. ഏണിക്കര പൂച്ചെടിവിള ജയാ നിവാസില്‍ രവീന്ദ്രനെ (76)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ട്. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന രവീന്ദ്രന്‍ മരിച്ച വിവരം പുറത്താരും അറിഞ്ഞില്ല. കഴിഞ്ഞ ദിവസം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ജനലിലൂടെ നായ വീടിനുള്ളില്‍ കയറി മൃതദേഹത്തില്‍ നിന്ന് മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. അസ്ഥികൂടം കട്ടിലിലും തലയോട്ടി തറയിലുമായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ദേഹത്ത് ഉണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു. പെന്‍ഷന്‍ കൊണ്ടുവന്ന ആള്‍ വിളിച്ചിട്ടും കാണാത്തതിനെ തുടര്‍ന്ന് മകനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് വീട് തുറന്ന് പരിശോധന നടത്തിയത്. ഭാര്യ: പരേതയായ ലളിതമ്മ. മക്കള്‍: ജയകുമാര്‍, ഗിരീഷ്‌കുമാര്‍, ലത കുമാരി.

Leave a Reply

Your email address will not be published. Required fields are marked *