കൊളസ്ട്രോൾ നിയന്ത്രിക്കും, കാന്താരി
കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിവുണ്ട് എന്ന പ്രചാരണത്തിന് ബലമേറിയതോടെ കാന്താരിയുടെ ഡിമാൻഡ് അടുത്ത കാലത്തായി ഏറി വരുന്നുണ്ട്. ഒരു സമയത്ത് രക്തം വെള്ളമാക്കുന്ന സ്വഭാവം കാന്താരിക്കുണ്ട് എന്ന ചൊല്ലിന്റെ പ്രചരണം കാന്താരിയുടെ ഉപയോഗത്തിൽ കുറവ് വരുത്തിയിരുന്നു. ഏതാനും വർഷം മുൻപു വരെ കാന്താരിയുടെ വിത്തുകൾ പക്ഷികള്‍ വഴി പറമ്പിൽ വീണ് സ്വാഭാവികമായി കിളിർത്ത് വളരുകയായിരുന്നു. എന്നാൽ യന്ത്രസഹായത്താലുള്ള കളനിയന്ത്രണവും കളനാശിനി പ്രയോഗവും മേൽവിവരിച്ച തരത്തിൽ വളർന്നു വരുന്ന കാന്താരിത്തൈകളുടെ നാശത്തിനടയാക്കി. കാന്താരി വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കുവാൻ തുടങ്ങിയതോടെ വിത്തിന്റെയും തൈകളുടെയും…