കൈത്തറി തൊഴിലാളികളുടെ ജീവിതത്തിൽ ഊടും പാവുമില്ല

കരുനാഗപ്പള്ളി: സ്കൂൾ യൂണി​ഫോമി​നുള്ള തുണി​ കൈത്തറി​ വി​കസന കോർപ്പറേഷന് നെയ്തു നൽകി​യ കരുനാഗപ്പള്ളിയിലെ കൈത്തറി നെയ്ത്തു തൊഴിലാളികൾ കൂലി​ക്കായുള്ള കാത്തി​രി​പ്പ് തുടങ്ങി​യി​ട്ട് 8 മാസം. രണ്ടു മാസമായി​ ഇവർക്ക് ജോലി​യുമി​ല്ല.

കൈത്തറി വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിൽ കരുനാഗപ്പള്ളി ക്ലസ്റ്ററിലുള്ള 30 ഓളം തൊഴിലാളികളുടെ ജീവിതമാണ് അധികൃതരുടെ അനാസ്ഥയി​ൽ വലയുന്നത്. യൂണിഫോം തുണി നെയ്തു തുടങ്ങിയ നാളുകളിൽ ആദ്യമൊക്കെ ആഴ്ചയി​ലായി​രുന്നു കൂലി​. പി​ന്നീട് മാസത്തി​ൽ ഒരി​ക്കലായി​. എന്നാലി​പ്പോൾ എന്നു കി​ട്ടുമെന്ന് ആർക്കും അറി​യാനാവാത്ത അവസ്ഥ. തുണി നെയ്യാനുള്ള നൂല് കോർപ്പറേഷനാണ് നൽകുന്നത്. ആഴ്ചയിൽ ഒരിക്കൽ പാലമൂട് ജംഗ്ഷനിലുള്ള സെന്ററിൽ എത്തി ഉദ്യോഗസ്ഥർ തുണി എടുത്തി​രുന്നു. ആഴ്ചയിൽ 35 മീറ്റർ തുണി ഒരു തൊഴിലാളി നെയ്താൽ 1000 രൂപ ഇൻസന്റീവായി മുമ്പ് നൽകി​യി​രുന്നതാണ്. എന്നാൽ 5 വർഷമായി ഈ പതി​വ് ഇല്ല. പതിനായിരക്കണക്കിന് രൂപയാണ് ഓരോ തൊഴിലാളിക്കും കോർപ്പറേഷൻ നൽകാനുള്ളത്. കൂലി കുടിശ്ശിക ആയതൊടെ തുണി​ ഏറ്റെടുക്കാൻ ഉദ്യോഗസ്ഥർ സെന്ററിൽ എത്താറില്ല. സംഘടിത തൊഴിൽ മേഖലയ്ക്ക് ലഭിക്കുന്ന ഒരു ആനുകൂല്യവും ഇവർക്ക് കിട്ടുന്നുമില്ല.

 

കാശി​റങ്ങും, കൈയി​ൽ നി​ന്ന്

 

 180 മീറ്ററാണ് ഒരു പാവിന്റെ (മുകളിൽ നിന്ന് താഴേക്ക് പോകുന്ന നൂൽ. മില്ലിൽ നീളത്തിൽ വരുന്ന നൂലുകൾ) നീളം

 ദിവസം ഒരു തൊഴിലാളി 8 മീറ്റർ തുണി നെയ്യും. ഒരു പാവ് തീരാൻ വേണ്ടത് ഒരുമാസം

 കൈത്തറി കോർപ്പറേഷനിൽ നിന്നു തൊഴിലാളികൾക്ക് ലഭിക്കുന്നത് നൂല് (കോണുകൾ) മാത്രം

 കോണുകൾ ചെറിയ കുഴലുകളിൽ ചുറ്റി പാവ് ആക്കണം. എന്നിട്ട് പാവ് തറികളിൽ ഞെരടി ചേർക്കണം

 ഇത്രയും ജോലി പൂർത്തിയാക്കാൻ തറിയുടമയ്ക്ക് 4000 രൂപയോളം ചെലവാകും

 തറിക്കുള്ള ഉപകരണങ്ങളും ഇവർ തന്നെ വാങ്ങേണ്ട അവസ്ഥ

 സ്വന്തമായി ചെലവാക്കുന്ന തുകയിലെ ഒരു രൂപ പോലും കോർപ്പറേഷൻ തിരി​കെ നൽകില്ല

 ഒരു പാവ് പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന കൂലി 18000

 ഇതിൽ 6000 രൂപയോളം അനുബന്ധ പ്രവർത്തനങ്ങൾക്ക് ചെലവാകുന്നു

 ശേഷിക്കുന്ന 12000 രൂപ മാത്രമാണ് ഒരു മാസത്തെ വരുമാനം

 ഇത് കൃത്യമായി ലഭിക്കുകയുമി​ല്ല!

 

അകലുന്നു, പുതുതലമുറ

 

വരുമാന സ്ഥി​രത ഇല്ലാത്തതി​നാൽ കൈത്തറി​ മേഖലയിലേക്ക് പുതിയ തലമുറ കടന്ന് വരുന്നില്ല. മരുത്തൂർക്കുളങ്ങര, തറയിൽമുക്ക്, ഒട്ടത്തിൽമുക്ക്, നമ്പരുവികാല, അയണിവേലിക്കുളങ്ങര വടക്ക് എന്നിവിടങ്ങളെല്ലാം കൈത്തറി നെയ്ത്തു വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നു. 2000ത്തോളം തറികളാണ് ഇവിടെ ഉണ്ടായിരുന്നത്. കൈത്തറി വ്യവസായം അന്യം നിന്നതോടെ ഇപ്പോൾ 30 തറികൾ മാത്രമാണ് ശേഷിക്കുന്നത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *