എൻ.ജി.ഒ അസോ. പ്രവർത്തക കൺവെൻഷൻ

പത്തനംതി​ട്ട : കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാപ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ.പി.സുനിൽ ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന വി.ഡി.സതീശൻ സർക്കാരിന് ജീവനക്കാരുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്നും ജീവനക്കാരുടെ അവകാശ സംരക്ഷണത്തിൽ അസോസിയേഷൻ എന്നും ജീവനക്കാരുടെ പക്ഷത്ത് നിൽക്കുന്ന നിലപാടുകളാണ് ഉയർത്തിപിടിച്ചിട്ടുള്ളതെന്നും എ.പി.സുനിൽ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിജു ശാമവേൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി. എസ്.ഉമാശങ്കർ മുഖ്യപ്രഭാഷണം ന​ടത്തി. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി.പ്രദീപ്കു​മാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.വിനോദ് കു​മാർ, സംസ്ഥാന സെക്രട്ടറി അനിൽ ബാബു, ജില്ലാ സെക്രട്ടറി ജി.ജയകു​മാർ, ജില്ലാ ട്രഷറർ ബി.പ്രശാന്ത് കു​മാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൻവർ ഹുസൈൻ, എസ്.കെ.സുനിൽകു​മാർ, സന്തോഷ് നെല്ലിക്കു​ന്നിൽ, നൗഫൽ ഖാൻ, അബു കോശി, വിഷ്ണു സലിംകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഡി.ഗീത, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അനിൽകു​മാർ, അനു കെ.അനിൽകുമാർ, പിക്കു വി.സൈമൺ, ദിലീപ്​ഖാൻ, ദർശൻ ഡി.കുമാർ, ആർ.പ്ര​സാദ് , മഞ്ജു.എസ്, ബ്രാഞ്ച് പ്രസിഡന്റുമാരായ സുനിൽ വി.കൃഷ്ണൻ, ഷെബിൻ വി.ഷേ​ക്ക് , സാജൻ.കെ, ബിജു.വി, ആകാശ് എസ്.നായർ, അരുൺ സി.എസ്, റിയാസ് അഹമ്മദ്, അൽ അമീൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *