കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന സി.ജെ.പി സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ച സംഭവത്തിൽ സംഘപരിവാർ പ്രവർത്തകൻ ടി.ജി മോഹൻദാസിന്‍റെ വീട്ടിൽ അന്വേഷണ സംഘം എത്തി. നേരത്തെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊച്ചിയിലെ മട്ടാഞ്ചാരിയിലെ വീട്ടിലാണ് തിരുവനന്തപുരത്ത് നിന്നുള്ള സൈബർ പൊലീസ് സംഘം എത്തിയത്.
ജന്തർമന്തറിലെ സമരക്കാരെ താനായിരുന്നെങ്കിൽ വെടിവെക്കുമായിരുന്നു, സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരായിരുന്നു എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് സാമൂഹ്യ മാധ്യമം വഴി മോഹൻദാസ് നടത്തിയത്. ജൂലൈ 29നാണ് ഇയാൾക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. എന്നാൽ നാളിതുവരെ യാതൊരു നടപടിയുമെടുത്തിരുന്നില്ല.
അർജുൻ ആയങ്കിയുടെ അറസ്റ്റിനു പിന്നാലെ ടി.ജി മോഹൻ ദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പൊലീസിന്‍റെ നീക്കം. മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവർ ചോദ്യം ചെയ്തിരുന്നു.