2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് അധിക ചാർജില്ല; കേന്ദ്രസർക്കാർ

ന്യൂഡൽഹി: 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും റുപേ ഡെബിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്കും അധിക നിരക്ക് ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
ബാങ്കുകൾക്കും പേയ്‌മെന്റ് സംവിധാന ദാതാക്കൾക്കും ഇടപാട് നടത്തുന്നവരിൽനിന്ന് നേരിട്ടോ പരോക്ഷമായോ അധിക നിരക്ക് ഈടാക്കാൻ കഴിയില്ല. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്, 2007-ലെ സെക്ഷൻ 10എ പ്രകാരമാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
വിജ്ഞാപനത്തോടെ 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ അധിക നിരക്കിൽനിന്ന് ഒഴിവാകും. അതേസമയം, ഈ പരിധിക്ക് മുകളിലുള്ള ചില യുപിഐ വ്യാപാരി ഇടപാടുകൾക്ക് നാമമാത്രമായ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള സാധ്യതയും നിലനിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *