റഷ്യൻ സൈന്യത്തിലെ കമാൻഡറുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്
മോസ്കോ∙ റഷ്യൻ സൈന്യത്തിനുള്ളിൽ നടക്കുന്ന ക്രൂരതയുടേതെന്ന് അവകാശപ്പെടുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നു. സ്ത്രീകളുടെ വസ്ത്രം ധരിച്ച സൈനികനെയും അദ്ദേഹത്തെ മർദിക്കുന്ന കമാൻഡറുടെയും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. സൈനികർക്ക് ഒളിച്ചിരിക്കാനായി കണ്ടെത്തിയ കുഴി പോലെ തോന്നിക്കുന്ന പ്രദേശത്താണ് ഇരുവരുമുള്ളത്. കുഴിയുടെ ഒരു വശത്ത് സ്ത്രീകളുടെ വസ്ത്രം ധരിച്ച സൈനികൻ ഇരിക്കുന്നു. അദ്ദേഹത്തെ ബലമായി പിടിച്ചാണ് കമാൻഡർ മർദിക്കുന്നത്. സൈനികനെ നിർബന്ധിച്ച് സ്ത്രീകളുടെ വേഷം ധരിപ്പിച്ചതാണെന്ന് ആരോപണമുയരുന്നുണ്ട്. മർദിക്കുന്നതിന് മുൻപ് ഇതാ നമ്മുടെ പെൺകുട്ടി (So, our girl) എന്ന് കമാൻഡർ പല…