ലോകത്താദ്യം; രണ്ട് മില്യണ്‍ ഫോളോവേഴ്‌സെന്ന റെക്കോഡ് നേട്ടവുമായി കേരള പൊലീസ്
തിരുവനന്തപുരം: രണ്ട് മില്യണ്‍ ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം കൈവരിച്ച് കേരളാ പൊലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ്. ലോകത്ത് പൊലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജുകളില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സ് എന്ന റെക്കോഡ് നേടുന്ന ആദ്യ ഇന്‍സ്റ്റഗ്രാം പേജെന്ന നേട്ടമാണ് കേരളാ പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിന് നിലവില്‍ 2.3 മില്യണ്‍ ഫോളോവേഴ്സ് ആണുള്ളത്. ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുക, സുരക്ഷാ സന്ദേശങ്ങള്‍ അതിവേഗം ജനങ്ങളിലെത്തിക്കുക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്…