പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി
പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ആടിനെ പട്ടിയാക്കുന്നെന്ന് മുന്‍വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൊടുന്യായങ്ങള്‍ പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം. കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല. അതുകൊണ്ട് ഒരു നയാ പൈസ പോലും ഇതിനായി വാങ്ങിയിട്ടില്ല. സംസ്ഥാന ഖജനാവില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയത്. ഇതാണ് സത്യമെന്നിരിക്കേ ആടിനെ പട്ടിയാക്കുന്ന രീയില്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പിഎം ശ്രീ…