ഇനി കൂളായി പണിയെടുക്കാം; ട്രാഫിക് പൊലീസുകാര്‍ക്ക് ആശ്വാസമാകുന്ന എസി ഹെല്‍മറ്റ് എത്തി

ബംഗളൂരു: കൊടുംചൂടില്‍ പണിയെടുത്ത് നട്ടംതിരിയുന്ന കര്‍ണാടകയിലെ ട്രാഫിക് പൊലീസുകാര്‍ക്ക് ആശ്വാസമായി എസി ഹെല്‍മറ്റുകള്‍ എത്തി. ചൂട് വര്‍ദ്ധിക്കുന്നതുമൂലം ട്രാഫിക് പൊലീസുകാര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് 20 എസി ഹെല്‍മെറ്റുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്. സി 40 സിറ്റീസ്, ഹസിരുദല, സെന്‍സിംഗ് എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് ബംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ ഹെല്‍മറ്റുകള്‍ വിതരണം ചെയ്തത്.ഫുള്‍ ചാര്‍ജില്‍ എട്ട് മണിക്കൂര്‍വരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എസി ഹെല്‍മറ്റിന്റെ ഭാരം 850 ഗ്രാമാണ്. എസിയിലെ താപനില ആവശ്യത്തിനനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. 20,000 മുതല്‍ 30,000 രൂപ വരെയാണ് ഒരു ഹെല്‍മെറ്റിന് വില.പുറം തൊഴില്‍ ചെയ്യുന്നവര്‍ക്കായി ബംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ നേരത്തെയും ഇത്തരത്തിലുള്ള ഹെല്‍മറ്റുകള്‍ നല്‍കിയിട്ടുണ്ട്. ആശാവര്‍ക്കര്‍മാര്‍, മാലിന്യം ശേഖരിക്കുന്ന തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് നേരത്തെ ഹെല്‍മറ്റുകള്‍ നല്‍കിയത്. ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ലഭിക്കുന്നതനുസരിച്ച് ഭാവിയില്‍ കൂടുതല്‍പേര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പരിപാടി വിപുലീകരിക്കാനാണ് ബംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ പദ്ധതിയിടുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *