‘അത്തരം ആവശ്യങ്ങൾ പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കില്ല’; അഖിലിന് വാർഡ് കമ്മിറ്റിയുടെ ചുമതല പോലും നൽകിയിട്ടില്ലെന്ന് സാബു എം ജേക്കബ്
കൊച്ചി: സംവിധായകൻ അഖിൽ മാരാർക്ക് ഔദ്യോഗിക ഭാരവാഹിത്വമോ അംഗത്വമോ ഉണ്ടായിരുന്നില്ലെന്ന് ട്വന്റി 20 പാർട്ടി അദ്ധ്യക്ഷൻ സാബു എം ജേക്കബ്. ഒരു തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി എന്നതിൽ ഉപരിയായി വാർഡ് കമ്മിറ്റിയുടെ പോലും ഔദ്യോഗിക ചുമതല അഖിൽ മാരാർക്ക് നൽകിയിട്ടില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. കൊല്ലം ജില്ലയുടെ ചുമതല പോലുള്ള അഖിൽ മാരാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും സാബു ജേക്കബ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അഖിൽ മാരാർ സാബു ജേക്കബിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ട്വന്റി…