ട്രെയിനില്‍ ബാത്റൂമിലിരുന്നുപോലും പുകവലിക്കാന്‍ ഇനി കഴിയില്ല

ചെന്നൈ: അത്യാധുനിക സംവിധാനങ്ങളോടെ പുറത്തിറങ്ങിയ സെമി ഹൈസ്പീഡ് ട്രെയിനുകളാണ് വന്ദേഭാരത് എക്സ്പ്രസുകള്‍. നിരവധി പുത്തന്‍ ഫീച്ചറുകളടങ്ങിയ ഈ ട്രെയിനുകളില്‍ രാജ്യത്ത് ആദ്യമായി ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം (എഫ് ഡി എസ്) ഉള്‍പ്പെടുത്തിയിരുന്നു. കോച്ചുകളിലെ ടോയ്ലറ്റുകളില്‍ പുകവലിയോ തീപിടിത്തമോ മറ്റോ ഉണ്ടായാല്‍ എഫ്ഡിഎസിലെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുകയും വണ്ടി ഉടന്‍ നില്‍ക്കുകയും ചെയ്യും. ഈ സംവിധാനം പിന്നീട് അതിലെ കോച്ചുകളിലേക്കും ഏര്‍പ്പെടുത്തി.നിലവില്‍ പുതുതായി നിര്‍മ്മിച്ച് പുറത്തിറങ്ങിയ എല്‍എച്ച്ബി കോച്ചുകളിലും എഫ് ഡി എസ് ഉണ്ട്. എന്നാല്‍ ഇവയ്ക്ക് പുറമേ ഇനി…

Read More

തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ ‘മാജിക്’; പാര്‍ട്ടി രൂപീകരിച്ച് 24 മണിക്കൂറില്‍ അണിചേര്‍ന്നത് 14 ലക്ഷം പേര്‍

ചെന്നൈ: കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ബിജെപി മുന്‍ അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇപ്പോഴിതാ പ്രഖ്യാപനം വന്ന് വെറും 24 മണിക്കൂറിനുള്ളില്‍ 14 ലക്ഷത്തിനടുത്ത് ആളുകളാണ് അണ്ണാമലൈയുടെ പുതിയ പ്രസ്ഥാനത്തില്‍ അണിചേര്‍ന്നത്. വി ദി ലീഡേഴ്‌സ് എന്നാണ് പാര്‍ട്ടിയുടെ പേര്. 13,85,763 സജീവ അംഗങ്ങള്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.തങ്ങളുടെ പ്രസ്ഥാനത്തിന്റെ ജീവരക്തമെന്നാണ് സ്വമേധയാ മുന്നോട്ട് വരുന്ന വോളന്റിയര്‍മാരോട്…

Read More

മുയലുകളുടെ അദ്ഭുത ലോകം, മനുഷ്യരെ സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കും!

ഒരു മിന്നായം പോലെയാവും പലരും കൂടിനു പുറത്തെ മുയലുകളെ കണ്ടിട്ടുണ്ടാവുക. നമുക്ക് ചുറ്റും മുയലുകള്‍ വന്ന് പൊതിയുന്ന സ്വപ്നം പോലുള്ള അനുഭവം സമ്മാനിക്കുന്ന ഒരു ദ്വീപ് ജപ്പാനിലുണ്ട്. ഈ ദ്വീപു നിറയെ മുയലുകളാണ്. ഇവിടേക്ക് സന്ദര്‍ശകരായെത്തുന്ന മനുഷ്യര്‍ക്ക് അടുത്തേക്ക് നൂറുകണക്കിന് മുയലുകള്‍ തിരപോലെ പാഞ്ഞുവരികയും ആവേശത്തോടെ നിങ്ങള്‍ക്ക് മുകളിലേക്ക് ചാടിക്കയറുകയും ചെയ്യും. ജപ്പാനിലെ റാബിറ്റ് ഐലന്‍ഡ് എന്നറിയപ്പെടുന്ന ഒകുനോഷിമയാണ് മുയലുകളുടെ ഈ അത്ഭുത ലോകം തീര്‍ക്കുന്നത്. തികച്ചും അസാധാരമായ യാത്രാനുഭവം തേടുന്നവര്‍ക്ക് ഇതിനേക്കാള്‍ മികച്ചൊരു ഇടമില്ല. നൂറുകണക്കിന്…

Read More

മദ്യം വില്‍ക്കുന്ന പണം പാര്‍ട്ടി ഫണ്ടിലേക്ക്; ടാസ്മാക്കിലെ തട്ടിപ്പിന് തടയിടാന്‍ വിജയ്

ന്യൂഡല്‍ഹി: തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷനുമായി (ടാസ്മാക്) ബന്ധപ്പെട്ട അനധികൃത പിരിവുകള്‍ക്കും പാര്‍ട്ടി ഫണ്ട് രീതികള്‍ക്കുമെതിരെ ശക്തമായ നടപടിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. ടാസ്മാക് പ്രവര്‍ത്തനങ്ങളിലൂടെ പ്രതിമാസം ലഭിക്കുന്ന 102 കോടിയോളം രൂപ ‘പാര്‍ട്ടി ഫണ്ട്’ എന്ന പേരില്‍ വകമാറ്റുന്നതായി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏകദേശം 1,600 കോടി രൂപയെങ്കിലും…

Read More

134 രേഖകള്‍ വേണം, വീണക്കെതിരെ തെളിവുകള്‍ തേടി ഇഡി; എസ്എഫ്‌ഐഒ സമര്‍പ്പിച്ച രേഖകള്‍ക്കായി കോടതിയെ സമീപിച്ചു

കൊച്ചി: മാസപ്പടി കേസില്‍ വീണയ്ക്ക് എതിരെ തെളിവ് തേടി ഇ ഡി. എസ്എഫ്‌ഐഒ കസ്റ്റഡിയില്‍ എടുത്ത രേഖകള്‍ക്കായി കോടതിയെ സമീപിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയെയാണ് ഇഡി സമീപിച്ചത്. 134 രേഖകള്‍ വേണമെന്നാണ് ഹര്‍ജി പറയുന്നത്. വീണയും സിഎംആര്‍എല്ലും തമ്മിലുണ്ടാക്കിയ 2016 ലെ കരാര്‍, എക്‌സാലോജിക്കും സിഎംആര്‍എല്ലും 2017 ല്‍ ഉണ്ടാക്കിയ കരാര്‍, എക്‌സലോജിക് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്, വീണയുടെ ഐടി റിട്ടേണ്‍ വിശദാംശങ്ങള്‍, എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ കമ്പനി ലോണ്‍ വിശദാംശങ്ങള്‍, വീണയുടെ ലോണ്‍ തിരിച്ചടവിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള…

Read More

ഐ.പി.എസ് കാരുടെ ഡെപ്യൂട്ടേഷന്‍ തസ്തിക: വ്യക്തതയില്ലാതെ പൊതുഭരണവകുപ്പ്; ഡി.ജി.പി., എ.ഡി.ജി.പി. എണ്ണം പെരുപ്പിച്ചുകാട്ടുന്നു

കൊല്ലം: സംസ്ഥാനത്തെ ഐ.പി.എസുകാരുടെ ഡെപ്യൂട്ടേഷന്‍ തസ്തിക സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം കേരള കേഡറിലുള്ള 172 ഐ.പി.എസ്. ഉദ്യോഗസ്ഥരില്‍ 37 പേര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലും 23 പേര്‍ സംസ്ഥാന ഡെപ്യൂട്ടേഷനിലും പോകണം. ഒരുകാലത്തും ഇത്രയും തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നല്‍കാറില്ല.ആകെയുള്ള 60 ഡെപ്യൂട്ടേഷന്‍ തസ്തികകളില്‍ പകുതിയില്‍ താഴെ മാത്രമേ നിയമനം നടത്താറുള്ളൂ. ഡി.ജി.പി., എ.ഡി.ജി.പി. തസ്തികകള്‍ നിലനിര്‍ത്താന്‍ ഐ.പി.എസ്. തസ്തികകളുടെ എണ്ണം പെരുപ്പിച്ചുകാട്ടാനാണ് നിയമനം നടത്താതെ ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ കൂട്ടിക്കാണിക്കുന്നതെന്ന് സേനയ്ക്കുള്ളില്‍ വിമര്‍ശനമുണ്ട്.ഐ.ബി., സി.ബി.ഐ.,…

Read More

‘ഇന്ത്യന്‍ യുവാക്കള്‍ വിദേശകരങ്ങളിലെ കളിപ്പാവകളാകില്ല’; സിജെപിക്കെതിരേ പേര് പരാമര്‍ശിക്കാതെ ബിജെപി അധ്യക്ഷന്‍

  ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ ആദ്യ ബഹുജന മുന്നേറ്റ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരേ ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബിന്‍. രാജ്യത്തെ യുവാക്കള്‍, നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് തള്ളിവിടുന്ന വിദേശകരങ്ങളിലെ കളിപ്പാവകളാകില്ലെന്ന് അദ്ദേഹം പറഞ്ഞു. റാഞ്ചിയില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’ഇന്ത്യയിലെ യുവാക്കള്‍ രാഷ്ട്ര നിര്‍മ്മാണത്തിലും അവരുടെ ഭാവി ഭദ്രമാക്കുന്നതിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. രാജ്യത്തെ യുവാക്കളുടെ ദിശ നിര്‍ണ്ണയിക്കാനാകുമെന്നാണ് വിദേശത്തിരുന്ന് ചില ആളുകള്‍ കരുതുന്നത്. എന്നാല്‍ ഇന്ത്യയിലെ യുവാക്കള്‍ ഇത്തരം ശക്തികളുടെ കൈയിലെ കളിപ്പാവകളാകില്ല’- നിതിന്‍…

Read More

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഡ്രോണുകളെ വെടിവെച്ചിട്ട് അമേരിക്ക

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയുയര്‍ത്തിയ രണ്ട് ഇറാനിയന്‍ ഡ്രോണുകളെ അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും പരോക്ഷ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും മേഖലയില്‍ മിസൈല്‍ ആക്രമണങ്ങളും സൈനിക ഏറ്റുമുട്ടലുകളും തുടരുകയാണ്. ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോര്‍മുസിന്റെ നിയന്ത്രണത്തിനായി ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഉപരോധങ്ങള്‍ നീക്കുന്നതിനും എണ്ണ വരുമാനം തിരിച്ചുപിടിക്കുന്നതിനുമായി ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ അമേരിക്കന്‍ പ്രതിരോധ സേന തിരിച്ചടി തുടരുകയാണ്. സമാധാന ശ്രമങ്ങള്‍ക്കിടയിലും…

Read More

സലിം കുമാര്‍ ഇനി ചിരിയോര്‍മ്മ; സംസ്‌കാരം വൈകീട്ട് പറവൂരില്‍; ഉച്ചവരെ പൊതുദര്‍ശനം

മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിവരെയാണ് പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരചടങ്ങുകളില്‍ മുഖ്യമന്ത്രിയും , മന്ത്രിമാരും പങ്കെടുക്കും. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ആയിരുന്നു അന്ത്യം. ഇന്നലെ രാത്രി 10.43 ആണ് മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ മരണം സംഭവിച്ചത്. മൃതദേഹം രാവിലെ 8 മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സലിം…

Read More

‘ലീഡറുടെ ശേഷിപ്പുകള്‍ ഉള്ളില്‍പ്പേറിയ കോണ്‍ഗ്രസുകാരന്‍; ചിരിയുള്ള നോവായി കടന്നുപോയ സുഹൃത്തിന് പ്രണാമം’; കെസി വേണുഗോപാല്‍

നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാര്‍ എന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഓടിനടന്ന് കോണ്‍ഗ്രസിനായി പ്രചാരണം നടത്തിയ സലിം ഞങ്ങളുടെയൊക്കെ ഹൃദയത്തില്‍ തന്നെ ജീവിക്കുമെന്ന് അദേഹം കുറിച്ചു. കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, ഒരാള്‍ക്ക് കഴുത്തില്‍ മാലയിടാനുണ്ടെന്ന് പറഞ്ഞ്…

Read More