ശിശുക്കളുടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു ഇന്‍ഡിഗോ; ടിക്കറ്റ് നിരക്ക് 2000 ല്‍ നിന്നും 3000 ആക്കി കൂട്ടി

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് ശിശുക്കളുടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു ഇന്‍ഡിഗോ. 2 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്ക് നേരിട്ടു വാങ്ങുമ്പോള്‍ 2,000 രൂപയില്‍ നിന്ന് 3,000 രൂപയാക്കി കൂട്ടി. പ്രീ-ബുക്കിംഗ് നിരക്ക് 2,000-ല്‍ നിന്ന് 2,250-ആയി വര്‍ദ്ധിച്ചു. പ്രത്യേക സീറ്റ് ലഭിക്കില്ലെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്കായുള്ള ഫീസ് 5,000 ല്‍ നിന്ന് 5,999 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ ഒറ്റക്കുള്ള അന്താരാഷ്ട്ര യാത്രകളുടെ നിരക്ക് 12,999 ആയി ഉയര്‍ന്നു. 10 ലക്ഷത്തോളം വരുന്ന കുഞ്ഞുങ്ങളുടെ യാത്രയെ ഇത് ബാധിക്കും എന്നാണ് നിഗമനം. നിരക്ക് വര്‍ദ്ധനവുകളിലൂടെ 90 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് ഇന്‍ഡിഗോയുടെ വിലയിരുത്തന്‍. ഉയര്‍ന്ന വിമാന ഇന്ധന വില വര്‍ധനയാണ് നിലയിലെ നിരക്ക് വര്‍ധനവിന് കാരണം എന്നാണ് വിമാന കമ്പനികള്‍ നല്‍കുന്ന വിശദീകരണം.
വിമാനത്താവളത്തിലെ കൗണ്ടറില്‍ നിന്ന് നേരിട്ട് വാങ്ങുമ്പോഴുള്ള നിരക്കാണ് 2,500-ല്‍ നിന്ന് 3,000-ആയത്. അധിക ബാഗേജ് കിലോഗ്രാമിന് 700 രൂപയില്‍ നിന്ന് 800 രൂപയായും വര്‍ദ്ധിപ്പിച്ചു. പ്രയോറിറ്റി ചെക്ക്-ഇന്‍ & ബോര്‍ഡിംഗ് 450 ല്‍ നിന്ന് 650 രൂപയാക്കി മാറ്റിയിട്ടുണ്ട്. ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് 200 ല്‍ നിന്ന് 300 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *