കോളജ് അധ്യാപകന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് ; വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു

മലപ്പുറം: കോളജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍, വീണ്ടും എംഡിഎംഎ കണ്ടെടുത്തു. അറസ്റ്റിലായ നാലാംഗ സംഘത്തില്‍ പെടുന്ന റീനയുടെ വീട്ടിലെത്തിയ പൊലീസാണ് കേസില്‍ വീണ്ടും ലഹരിവസ്തു കണ്ടെത്തിയത്. മതിലില്‍ ഇടിച്ച നിലയില്‍ കണ്ടെത്തിയ കാറിലായിരുന്നു എംഡിഎംഎ. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ എത്തിച്ച് നല്‍കിയിരുന്ന സംഘമാണ് പിടിയിലായത്. മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനും മൂന്ന് സുഹൃത്തുക്കളുമാണ് പ്രതികള്‍. പ്രതിയായ അദ്ധ്യാപകന്‍ പഠിപ്പിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ നല്‍കിയിരുന്നോ എന്നും പൊലീസ് അന്വേഷിച്ചു പോരുകയാണ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുബ്രഹ്മണ്യന്‍ എന്നയാളില്‍ നിന്നും 0.4 ഗ്രാം എംഡിഎംഎ, 0.5 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. പിന്നീടുള്ള അന്വേഷണത്തില്‍ അധ്യാപകനായ സുഹൈല്‍, വിവേക് റീന എന്നിവര്‍ കുടുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *