ഭർത്താവിനെ കൊല്ലാൻ പുതുവഴി സ്വീകരിച്ച നഴ്സും കാമുകനും പിടിയിൽ

നിസാമാബാദ്: വഴിവിട്ട ബന്ധത്തിന് അവസരമൊരുക്കാൻ യുവതി ഭർത്താവിനെ ഡ്രിപ്പിൽ (ഐവി) ടോയ്ലറ്റ് ക്ലീനർ കുത്തിവച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ സന്ധ്യയാണ് അറസ്റ്റിലായത്. കൊലപാതകത്തിന് സഹായിച്ച കാമുകനും അയാളുടെ സുഹൃത്തും പിടിയിലായിട്ടുണ്ട്. പ്രശാന്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഗൾഫിൽ നിന്ന് അടുത്തിടെയാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്. അനിൽ എന്ന യുവാവുമായി സന്ധ്യക്ക് കുറച്ചുനാളായി അടുപ്പമുണ്ടായിരുന്നു. ഇത് പ്രശാന്തുമായുള്ള സന്ധ്യയുടെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കി. തുടർന്നാണ് പ്രശാന്തിനെ ഒഴിവാക്കാൻ സന്ധ്യ അനിലുമായി…

Read More

8 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 42 വർഷം കഠിന തടവ്

നാദാപുരം: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 42 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പെരുവണ്ണാമൂഴിയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ കൂത്താളി ജില്ലാ കൃഷി ഫാമിലെ ജീവനക്കാരൻ പെരുവണ്ണാമൂഴി കല്ലിപ്പറമ്പിൽ ചന്ദ്രനെ ( 56 ) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്. 2024 ജനുവരിയിലാണ് സംഭവം. പ്രതിയുടെ മകളുടെ മക്കളോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി….

Read More

പിണറായിയുടെ വീട്ടില്‍ വെച്ച് ഉദ്യോഗസ്ഥരുടെ കാര്‍ ആക്രമിച്ച സംഭവം; കാര്‍ ഡ്രൈവര്‍ ശ്യാംരാജിന് ധനകാര്യ സ്ഥാപനത്തിന്റെ നോട്ടീസ്

  തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ വെച്ച് ഇഡി ഉദ്യോഗസ്ഥരുടെ കാര്‍ ആക്രമിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ശ്യാംരാജിന് ധനകാര്യ സ്ഥാപനത്തിന്റെ നോട്ടീസ്. കാര്‍ വായ്പ കുടിശിഖയായതിനെ തുടര്‍ന്നാണ് റിക്കവറി നോട്ടീസ് ലഭിച്ചിരിക്കുന്നത്. കുടിശിഖയുള്ള അഞ്ച് ലക്ഷം രൂപ തിരിച്ചടച്ചില്ലെങ്കില്‍ കാര്‍ പിടിച്ചെടുക്കുമെന്നാണ് നോട്ടീസിലുള്ളത്. അതേസമയം, ആക്രമണത്തില്‍ തകര്‍ന്ന കാര്‍ ഇപ്പോഴുള്ളത് വര്‍ക്ക് ഷോപ്പിലാണ്. പണിക്കൂലിയായ ഒന്നേമുക്കാല്‍ ലക്ഷം രൂപ അടച്ചാലേ കാര്‍ പുറത്തിറക്കാനാവൂ. ശ്യാംരാജിനെ സഹായിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒന്നരമാസംകഴിഞ്ഞിട്ടും…

Read More

ശരീരത്തിൽ കടിയേറ്റ പാടുകൾ, 11കാരിയെ കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂപൂരിൽ 11കാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പെൺകുട്ടിയെ ചാക്കിൽക്കെട്ടി ജീവനോടെ കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊൽക്കത്തിയിലെ നോർത്ത് 24 പർഗാനാസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെ തുടർന്ന് ദക്ഷിണ 24 പർഗാനാസിൽ വ്യാപക അക്രമം പൊട്ടിപ്പുറപ്പെട്ടു. പ്രകോപിതരായ ജനക്കൂട്ടം ഒരു പ്രതിയെ തല്ലിക്കൊന്നു. ശനിയാഴ്ച വൈകുന്നേരം സുഹൃത്തിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോയ പെൺകുട്ടിയെയാണ് കാണാതായത്. തുടർന്ന് ഞായറാഴ്ച കൊൽക്കത്തയിൽ നിന്ന്…

Read More

ബൈക്കിന്റെ ശബ്‌ദത്തെ ചൊല്ലി തർക്കം: യുവാവിനെ കുത്തിക്കൊന്നു, അച്ഛനും മൂന്ന് മക്കളും അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്‌ദത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇരുപത്തിരണ്ടുകാരൻ കുത്തേറ്റ് മരിച്ചു. കോട്ടുകാൽ കണ്ണറവിള സ്വദേശി മനു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മനുവിന്റെ അയൽവാസികളായ അച്‌ഛനും മൂന്ന് മക്കളും അടക്കം നാലുപേർ അറസ്റ്റിലായി. ബിജു മക്കളായ അമ്പാടി, മിഥുൻ, പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വീടിന് മുന്നിൽ ബൈക്ക് റേസ് ചെയ്ത് ശബ്ദം ഉണ്ടാക്കിയ അമ്പാടിയും പതിനേഴുകാരനുമായി മനു വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. വാക്കുതർക്കം പിന്നീട് കയ്യാങ്കളിയായി മാറി. ഇതിൽ പ്രകോപിതരായ ഇവർ മറ്റു…

Read More

സ്വർണത്തട്ടിപ്പ് കേസ്; സിന്ധു റാക്കറ്റിന്റെ ഭാഗമാണെന്ന സംശയത്തിൽ പൊലീസ്, വസ്‌തു തട്ടിപ്പും പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞം സ്വർണപ്പണയ തിരിമറിയിൽ പ്രതിയായ പനങ്ങോട് സ്വദേശി സിന്ധു റാക്കറ്റിന്റെ ഭാഗമാണോ എന്ന് അന്വേഷിക്കാനൊരുങ്ങി പൊലീസ്. നിലവിൽ സിന്ധുവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചുവരികയാണ്. ഇവരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും വിഴിഞ്ഞം പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വർണപ്പണയ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരുടെ ആത്മഹത്യയ്‌ക്ക് പിന്നാലെ സിന്ധുവിനെതിരെ കൂടുതൽപ്പേർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നുണ്ട്. സിന്ധു 41പവൻ തട്ടിയെടുത്തുവെന്ന് കാട്ടി ഒരു കുടുംബം പരാതി നൽകിയിട്ടുണ്ട്. അഞ്ച്, പത്ത് പവൻ വീതം തട്ടിയെടുത്തുവെന്നും നിരവധിപേർ പരാതിപ്പെട്ടിട്ടുണ്ട്. സ്വർണം തട്ടിക്കുന്നതിന് പുറമേ പലരിൽ നിന്നും…

Read More

‘കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടന്‍ നടപടിയെടുക്കും’; രമേശ് ചെന്നിത്തല

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല്.സംഭവം അന്വേഷിച്ച് ഉടന്‍ നടപടിയെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. കഞ്ചാവ് അടക്കം സൂക്ഷിച്ചതിന്റെ ദൃശ്യങ്ങള്‍ സംഘം തന്നെ പ്രചരിപ്പിച്ചിരുന്നു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അന്വേഷണം ആരംഭിച്ചു.അശ്ലീലപ്രദര്‍ശനവും സ്ത്രീവിരുദ്ധതയും നടത്തുന്നുവെന്ന പരാതിയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.പരസ്പരം വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ചര്‍ച്ചകളാണ് ലൈവ് സ്ട്രീമിങ്ങിലൂടെയും വീഡീയോകളിലൂടെയും തൊപ്പിയും സംഘവും ചെയ്യുന്നത്. കൃത്യമായ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനും…

Read More

മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താന്‍ വിര്‍ച്വല്‍ ഓട്ടോപ്‌സി; ഏതൊക്കെ കേസുകളില്‍ സഹായകമാകും?

പ്രിയപ്പെട്ടവരുടെ മരണമുണ്ടാക്കുന്ന വേദനയ്‌ക്കൊപ്പം തന്നെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് മൃതദേഹം കീറിമുറിച്ച് പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുകൊടുക്കേണ്ടിവരുന്നതും. വെര്‍ച്വല്‍ ഓട്ടോപ്‌സി അഥവാ ശരീരം കീറിമുറിക്കാതെയുള്ള പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ ആരോഗ്യരംഗത്ത് ചരിത്രപരമായ തുടക്കത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. മറ്റ് രാജ്യങ്ങളിലും ഡല്‍ഹി എയിംസ് ഉള്‍പ്പെടെ ഇന്ത്യയിലെ ചുരുക്കം ചില ആശുപത്രികളിലുമാണ് വെര്‍ച്വല്‍ ഓട്ടോപ്‌സി ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെര്‍ച്വല്‍ ഓട്ടോപ്‌സി സംവിധാനം നടപ്പാക്കാനുള്ള പ്രഖ്യാപനം വന്നതോടെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. വെര്‍ച്വല്‍ ഓട്ടോപ്സിയെന്നാല്‍ മൃതദേഹം കീറിമുറിക്കുന്നതിന് പകരം അത്യാധുനിക ഇമേജിങ്…

Read More